ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കു മ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തി നാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്
ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
അതീഷി ജയിച്ചു
അവസാന നിമിഷം വരെ പിന്നിലായിരുന്ന മുഖ്യമന്ത്രി അതീഷി ജയിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ 2795 വോട്ടിലാണ് അതീഷിയുടെ ജയം
ജങ്പുരയില്‍ എഎപിയുടെ സ്ഥാനാര്‍ഥി മനീഷ് സിസോദിയ തോറ്റു. 636 വോട്ടുകള്‍ ക്കാണ് തോറ്റത്. ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസി ന്റെ സ്ഥാനാര്‍ഥി ഫര്‍ഹാദ് സൂരിയായിരുന്നു.6551 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയത്, 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു
