മലബാർ ഡവലപ്‌മെന്റ് ഫോറം എം പി ഷാഫി പറമ്പിലിന് നിവേദനം നൽകി


റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (MDF) റിയാദ് ചാപ്റ്റര്‍ വടകര പാർലമെൻറ് മെംബർ ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡ്ന് മുൻകാലങ്ങളിൽ സാർവ്വീസ് നടത്തിയിരുന്നു വലിയ വിമാന സാർവ്വീസുകൾ പുന സ്ഥാപ്പിക്കാന്നും വിദേശത്തുള്ളവർക്ക് സ്കൂൾ അവധി സമയങ്ങളിൽ നാട്ടിലേക്ക് ഉള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകൾക്ക് ഭീമമായ തുക ഇടാക്കുന്നതും പ്രവാസികള്‍ അനുഭവിക്കുന്ന മറ്റ് പല നിരവധി പ്രയാസങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ സാനിധ്യത്തിൽ മലബാര്‍ ഡെവല്ല്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി നിവേദനം കൈമാറി ജനറല്‍ സെക്രട്ടറി ഒമര്‍ ഷെറീഫ്, രക്ഷാധികാരി അസ്‌ലം പാലത്ത്, ഷെറീക് തൈക്കണ്ടി, നവാസ് വെള്ളിമാട്കുന്ന്, സലാം കൊടുവള്ളി, സലിം വാലിലാംപ്പുഴ, നസീർ തൈക്കണ്ടി, റിയാസ് വണ്ടൂർ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച “പ്രവാസി പാർലമെൻറ് ” എന്ന പരിപാടി പങ്കെടു ക്കാനാണ് ഷാഫി പറമ്പിൽ സബര്‍മതിയില്‍ എത്തിയത്. കോഴിക്കോട് വിമാനത്താള വത്തിന് ഒരുപാട് പോരായ്മകളുണ്ട്. ഇതെല്ലാം പാർലമെൻറ്റിൽ അവതരിപ്പിച്ച് കേന്ദ്ര വ്യാമയാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.


Read Previous

പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണരുന്നു; ഫെബ്രുവരി 23 മുതൽ മാർച്ച് 2 വരെ

Read Next

കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയം: എം.പി ഷാഫി പറമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »