നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ലെന്ന് തരൂർ, അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല; പരിധിവിട്ടിട്ടില്ലെന്ന് പിന്തുണച്ച് കെ മുരളീധരൻ


തിരുവനന്തപുരം: ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖം ചർച്ചയാകവേ കൂടുതൽ വിശദീകരണവുമായി ശശി തരൂർ. ഇപ്പോൾ നടക്കുന്ന നാട‌കങ്ങളിൽ കൂടുതൽ എണ്ണ യൊഴിക്കാനില്ലെന്ന് തരൂർ പറഞ്ഞു. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. തന്റെ കഴിവുകൾ പാ‌ർട്ടി വേണ്ടവിധത്തിൽ വിനിയോഗിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 26ന് വരേണ്ട പോഡ്‌കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് കരുതിയില്ല. അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല. കേരളത്തിൽ സമഗ്ര മാറ്റം കൊ ണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്’- തരൂർ വ്യക്തമാക്കി.’

കോൺഗ്രസിന് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ മുന്നിൽ മ​റ്റ് വഴികൾ ഉണ്ട്. കേരള ത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാ മതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തിൽ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്. ഘടകകക്ഷികൾ തൃപ്തരല്ല. എന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. പല ഏജൻസികൾ നടത്തിയ സർവേകളിലും നേതൃപദവിക്ക് ഞാൻ യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നാല് തവണയായി തിരുവനന്തപുരത്ത് ജയിക്കുന്നുണ്ട്. പാർട്ടിക്കപ്പുറമുളള തന്റെ അഭിപ്രായ പ്രകടനങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു. അതാണ് തുടർ വിജയത്തിലൂടെ മനസിലാക്കുന്നത്”-എന്നായിരുന്നു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞത്,

അതേസമയം, തരൂരിന്റെ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിൽ ഒരുകാലത്തും പാർട്ടിക്ക് നേതൃക്ഷാമം ഉണ്ടാ യിട്ടില്ല. എല്ലാവരും പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കാൻ യോഗ്യരാണ്. ശശി തരൂരിന് പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിച്ച് അദ്ദേഹത്തെ ഒപ്പം നിർത്തണം. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. ഇന്നത്തെ രാഷ്ട്രീയ കാലാവ സ്ഥയിൽ അദ്ദേഹത്തിന്റെ സേവനവും പാർട്ടിക്ക് ആവശ്യമാണ്.

കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. പക്ഷേ അത് പരിധിവിട്ട് പോകരുതെന്ന് മാത്രം. അങ്ങനെ ഇതുവരെ അദ്ദേഹം പരിധി വിട്ടിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. രാഷ്ട്രീയം അറിയാത്ത ആളല്ല അദ്ദേഹം. തന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മുരളീധരൻ മാദ്ധ്യമ ങ്ങളോട് വ്യക്തമാക്കി


Read Previous

ഡ്രൈവറില്ലാ പൊ​ലീ​സ് വാഹനം പു​റ​ത്തി​റ​ക്കി അബുദാബി

Read Next

ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലീലാമ്മ ലാൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »