
റിയാദ് :തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് റിയാദ് സംഘടിപ്പിച്ച ടീഫെ! ടി എം ഡബ്ല്യു എ റിയാദ് റമദാന് ക്വിസില്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ അമന് ശഹദാന്‍ 116 പോയിന്റുകളുമായി ഒന്നാം സ്ഥാനം നേടി.
വാശിയേറിയ മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്നാ ഫായിസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഓണ്‍ലൈന്‍ ആയി നടത്തിയ ക്വിസ് മത്സരത്തില്‍ 123 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഇസ്ലാമികം, കായികം, ആനുകാലികം, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. വിജയികളെ ഈ വരുന്ന മാര്‍ച്ച് 7ആം തിയതി വെള്ളിയാഴ്ച നടക്കുന്ന ടി എം ഡബ്ല്യു എ റിയാദ് തലശ്ശേരി നോമ്പുതുറ വേദിയില്‍ വെച്ച് ആദരിക്കും.
മുഹമ്മദ് ഖൈസ്, ഹാരിസ് പി സി, ആയിഷാ ഫിറോസ്, മുഹമ്മദ് നജാഫ് എന്നിവര്‍ ക്വിസ് മത്സരങ്ങ ള്‍ക്ക് നേതൃത്വം നല്കി.