ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കണ്ണൂർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി സുധാസ് കണ്ണോത്തും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുതിര സവാരിക്കിടെയുണ്ടായ അപകടമാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്ന് സുധാസ് പറയുന്നു.
ഭാര്യയും മകനും അടക്കം മൂന്ന് പേരാണ് ഏപ്രിൽ 18ന് ടൂർ പാക്കേജ് മുഖേന കണ്ണൂരിൽ നിന്ന് ശ്രീനഗറിൽ എത്തിയത്. സുധാസും കുടുംബവും മൂന്നുദിവസം അവിടെ സഞ്ചരിച്ച് സ്ഥലങ്ങൾ കണ്ട ശേഷമാണ് 21ന് പഹൽഗാമിൽ എത്തുന്നത്. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം 22ന് ഡ്രൈവറുടെയും ടൂർ ഗൈഡി ൻ്റെയും നിർദേശ പ്രകാരം 11:30ന് കുതിരസവാരിക്ക് പോവുകയായിരുന്നു. ഏഴു കിലോമീറ്ററോളം ചെങ്കല്ലും കരിങ്കല്ലും ചെളിയും നിറഞ്ഞ വഴിയിലൂടെ കുതിര പുറത്ത് കൂടിയുള്ള യാത്ര സുധാസിനു പക്ഷെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. സുന്ദരമായ താഴ്വര ആസ്വദിക്കാനും കഴിഞ്ഞില്ല.
രാത്രി കണ്ണൂരുലേക്കുള്ള ഫ്ലൈറ്റിനായി ശ്രീനഗറിൽ കാത്തിരിക്കുമ്പോള്‍ മുന്നിലൂടെ പാഞ്ഞ സൈനിക വാഹനങ്ങളുടെ ശബ്ദം ഇപ്പോഴും മനസിൽ നിന്ന് മാറുന്നില്ലെന്ന് സുധാസ് ഇടിവി ഭാരത് റിപ്പോർട്ടറോട് പറഞ്ഞു. ടെലിഫോണിൽ ബന്ധപെട്ടപ്പോൾ പേടി മാറാത്ത മനസോടെ അദ്ദേഹം ജീവൻ തിരിച്ചു കിട്ടിയ അനുഭവം പങ്കുവച്ചു.
മകന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതുകൊണ്ട് തന്നെ അവൻ താഴെ കാറിൽ വിശ്രമിക്കാനിരുത്തി. രണ്ട് വ്യത്യസ്ത കുതിരകളിലായിരുന്നു ഞാനും ഭാര്യയും പഹൽഗാമിലേക്ക് യാത്ര തിരിച്ചത്. ദുർഘടം പിടിച്ച ഏഴു കിലോമീറ്റർ യാത്ര കുതിരയുടെ കയറിൽ മുറുകെപ്പിടിച്ചു മാത്രമേ പറ്റുകയുള്ളു. കുതിര ചാണകവും ചെളിയും നിറഞ്ഞ വഴിയിലൂടെ ആർക്കും പെട്ടെന്നൊന്നും എത്തിപ്പെടാൻ പറ്റാത്ത ഇടം.
യാത്ര അവസാന ഘട്ടത്തിൽ എത്തിനിൽക്കേ സഞ്ചാരികളുടെ സ്വപ്ന തുല്യമായ ഇടത്തേക്ക് എത്തു ന്നതിന് മുമ്പാണ് ഞാൻ സഞ്ചരിച്ച കുതിരയുടെ നിയന്ത്രണം വിട്ടത്. ഞാൻ മറിഞ്ഞു നിലത്തേക്ക് വീണു. ദേഹം മുഴുവൻ കുതിര ചണവും ചെളിയും പുതച്ചതോടെ യാത്ര പൂർത്തീകരിക്കാതെ തൊട്ടടുത്ത അരുവിയിൽ നിന്ന് ദേഹം കഴുകി ഞാൻ തിരിച്ചു മടങ്ങുകയായിരുന്നു.
വ്യൂ പോയിൻ്റ് ആസ്വദിക്കാനോ കാണാനോ ഫോട്ടോ എടുക്കുവാനോ ഒന്നും കഴിഞ്ഞില്ല. ഏറ്റവും സുന്ദര മായ ഭൂമികയാണ് അതെന്നും ആസ്വദിക്കാൻ അത്രമേൽ സുന്ദരമായ ഒരു മറ്റൊരു സ്ഥലം ഇല്ലെന്നും സുധാസ് പറയുന്നു. തിരിച്ചിറങ്ങുമ്പോള്‍ വിഷമം ഉണ്ടായിരുന്നു. എങ്കിലും തിരിച്ച് റൂമിൽ എത്തുമ്പോ ഴേക്കും സ്ഥിതി ഗതികൾ ആകെ മാറിയിരുന്നു. തലങ്ങും വിലങ്ങും സൈനിക വാഹനങ്ങൾ കുതിച്ചു പായുമ്പോൾ എന്തോ അപകടം മണത്തിരുന്നു.
ഒടുവിൽ ഡ്രൈവറെയും കൂട്ടി സ്ഥലത്തുനിന്ന് ശ്രീനഗറിലേക്ക് മടങ്ങിയപ്പോഴാണ് കാര്യം അറിഞ്ഞത്. ദുരന്തത്തിൻ്റെ വ്യാപ്തി അത്രമേൽ വലുതായിരുന്നു. വിനോദ യാത്രകൾ കുറവാണെങ്കിലും ഇതുപോലെ അനുഭവം ആദ്യമാണെന്ന് സുധാസ് പറയുന്നു. തളിപ്പറമ്പ് കോടതി റോഡിലെ ആധാരം എഴുത്ത് ജീവന ക്കാരനും മോട്ടിവേഷൻ ട്രെയിനറുമാണ് സുധാസ്. കണ്ണൂർ കേന്ദ്രീ യ വിദ്യാലയം അധ്യാപിക പ്രീതിയാണ് ഭാര്യ. മകൻ മൃണാൾ.
