
ധാക്ക: പഹൽഗാം ഭീകരാക്രണമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനും വിരമിച്ച മേജർ ജനറലുമായ എഎൽഎം ഫസ്‌ലുർ റഹ്മാൻ. ഇതിന് ചൈനയുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് റൈഫിൾസിന്റെ മുൻ തലവൻ കൂടിയാണ് ഫസ്‌ലുർ റഹ്മാൻ. രാജ്യം വിട്ടോടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അഭയം നൽകിയതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകൾ നേരെയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി ഫസ്‌ലുർ റഹ്മാൻ രംഗത്തെത്തിയത്.
ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ പിടിച്ചെടുക്കണം. ഇക്കാര്യത്തിൽ സംയുക്ത സൈനിക ക്രമീകരണത്തെക്കുറിച്ച് ചൈനയുമായി ചർച്ചകൾ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഫസ്‌ലുർ റഹ്മാൻ. പറഞ്ഞത്. എന്നാൽ പ്രസ്താവനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ അനുകൂലി ക്കുന്നില്ല. പരാമർശം തികച്ചും വ്യക്തിപരമാണെന്നായിരുന്നു സർക്കാർ പ്രതികരണം. ഫസ്‌ലുർ റഹ്മാ ന്റെ അഭിപ്രായങ്ങൾ ബംഗ്ലാദേശ് സർക്കാരിന്റെ നയങ്ങളെയാേ നിലപാടുകളെയോ പ്രതിഫലിപ്പി ക്കുന്നതല്ല. അതിനാൽത്തന്നെ അത്തരത്തിലുള്ള ഏതെങ്കിലും പ്രസ്താവനകളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ഇല്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഫസ്‌ലുർ റഹ്മാന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞെങ്കിലും നേരത്തേയും പ്രകോപനപരമായ ചില പ്രസ്താവ നകൾ സർക്കാരിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസ് നടത്തിയിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തികൾ കരയാണെന്നും തന്റെ രാജ്യത്തുകൂടിയല്ലാതെ കടലിൽ എത്താൻ മാർഗമില്ലെന്നും ചൈന സന്ദർശനവേളയിൽ യൂനുസ് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം ചൈന സന്ദർശിച്ചത്. ചൈനയിൽ തന്നെ നടന്ന ഒരു ബിസിനസ് ഇവന്റിൽ ധാക്കയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏക സംരക്ഷകൻ എന്ന് വിശേഷിപ്പിച്ച യൂനുസ് ബംഗ്ലാദേശിലൂടെ ലോകമെമ്പാടും ചരക്കുകൾ അയയ്ക്കാൻ ബീജിംഗിനെ ക്ഷണിക്കുകയും ചെയ്തു.
വിവാദ പരാമർശത്തിന് പിന്നാലെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, നേപ്പാൾ, ഭൂട്ടാൻ ഒഴികെയുള്ള മറ്റ് രാജ്യങ്ങളി ലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതിന് ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഏപ്രിലിൽ ഇന്ത്യ പിൻവലിച്ചിരുന്നു. 2009ലെ ബംഗ്ലാദേശ് റൈഫിൾസ് കലാപത്തിനിടെയുണ്ടായ കൊല പാതകങ്ങൾ അന്വേഷിക്കാനാണ് 2024ൽ ഇടക്കാല സർക്കാർ ദേശീയ സ്വതന്ത്ര കമ്മീഷൻ ചെയർമാനായി ഫസ്‌ലുർ റഹ്മാനെ നിയമിച്ചത്. സർക്കാർ ഉന്നതരോട് ഏറെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഫസ്‌ലുർ റഹ്മാൻ.