ദിവസവും ബദാം കുതിർത്ത് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.


ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ആരോഗ്യകരമായ കൊഴു പ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് കൂടു തൽ ഊർജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്ന് ബോളിവുഡ് താരം കരീന കപൂറിന്റെ പോഷകാഹാര വിദ​ഗ്ധ രുജുത ദിവേക്കർ അടുത്തിടെ  ഇൻസ്റ്റാ​ഗ്രാമിൽ പങ്കു വച്ച കുറിപ്പിൽ‌ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, പി‌എം‌എസ് ലക്ഷണങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും. ദിവസവും ബദാം കുതിർത്ത് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ ബദാം കുതിർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

രണ്ട്…

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കു ന്നതിലൂടെയും ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

മൂന്ന്…

ബദാമിലെ വിറ്റാമിൻ ഇ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും  ഓർമശക്തിയെ പ്രോ ത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

നാല്…

ചർമ്മത്തിനും മുടിയ്ക്കും വിറ്റാമിൻ ഇ സഹായിക്കുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തുന്നതിനും പലരും ബദാം ഓയിലും ഉപ യോഗിക്കുന്നു.


Read Previous

“നല്ല നിലയിൽ തീർക്കണം” സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന എ കെ  ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്: രാഹുല്‍ മാങ്കൂട്ടത്തില്‍.

Read Next

2032 ഒളിമ്പിക്സ് വേദിയായി ബ്രിസ്ബെയിനിനെ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »