Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി,​ ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ സംബന്ധിച്ച് നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. പരീക്ഷ പ്രായപരിധി വർ‌ദ്ധിപ്പിച്ചു. ജനറൽ വിഭാഗത്തിന് പ്രായപരിധി നാല്‌ വർഷമാണ് വർദ്ധിപ്പിച്ചത്. 40 വയസ് വരെ ഇനി പരീക്ഷയെഴുതാം.

എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസായും പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ഒബിസി‌ വിഭാഗത്തിന് 43 വയസായാണ് വർദ്ധിപ്പിച്ചത്. മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനമെടുത്തത്.

മുൻപ്‌ 55 വയസ് വിരമിക്കൽ പ്രായമുണ്ടായിരുന്നപ്പോൾ ജനറൽ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായപരിധി. പിന്നീട് 56 വയസ്‌ വിരമിക്കൽ പ്രായമായപ്പോൾ പ്രായപരിധി 36 ആയി ഉയർത്തി. നിലവിൽ വിരമിക്കൽ പ്രായം സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിട്ടില്ല. പരീക്ഷയെഴുതാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചത് നിർണായക തീരുമാനമാണ്. ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇത് പ്രത്യാശ നൽകുന്ന കാര്യമാണ്. 

നിരവധി റാങ്ക്‌ലിസ്‌റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് വിമർശനം യുവജന സംഘടനകൾ ഉന്നയിക്കുന്ന സമയത്താണ് പിഎസ്‌സി പ്രായപരിധി സർ‌ക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ 36 വയസ് പ്രായപരിധി കാരണം എൽഡി ക്ളാർക്ക് പോലെ പ്രധാനപ്പെട്ട പരീക്ഷകൾ ഇനിയെഴുതാനാകില്ല എന്ന് കരുതിയിരുന്നവർക്ക് ഇപ്പോൾ ആശ്വാസമേകുന്നതാണ് സർക്കാർ തീരുമാനം. ഒരുതവണ കൂടി പരീക്ഷയെഴുതാൻ ഇതിലൂടെ അവസരം ലഭിക്കും.


Read Previous

കേരള സ്റ്റോറി 2: വീണ്ടും ‘വിദ്വേഷത്തിന്റെ സ്റ്റോറി’ ആവർത്തിക്കുമ്പോൾ; പേര് കേരളം, ഇരകൾ ഉത്തരേന്ത്യക്കാർ! അപമാനിക്കപ്പെടുന്നത് ഒരു നാടും സംസ്‌കാരവും

Read Next

പുലർച്ചെ പാൽ വാങ്ങിവച്ചു, പിന്നാലെ വീട്ടിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »