റിയാദ് : സൗദിയിലെ റിയാദിലുള്ള പാലക്കാട് ജില്ലയിലെ നിവാസികളായ പ്രവാസികളെ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന് രൂപികരിച്ചു, ജനുവരി പതിമൂന്നിന് റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ 150ല്‍ പരം ആളുകള്‍ പങ്കെടുത്തു.പാലക്കാട് ജില്ലയിൽ നിന്നും മൺമറഞ്ഞുപോയ എല്ലാ മഹദ് വ്യക്തിത്വങ്ങളോടുമുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗന പ്രാര്ഥനയോടുകൂടി തുടങ്ങിയ യോഗത്തിന് അഡ്മിൻ പാനൽ അംഗം മഹേഷ് ജയ് ആമുഖം പറഞ്ഞു.

പാലക്കാട് ജില്ലാ രൂപീകരണത്തെക്കുറിച്ചും കൂട്ടായ്മ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളെ കുറിച്ചും രാഷ്ട്രീയ , മതം, ജാതി വർണവിത്യാസമില്ലാതെ എല്ലാവര്ക്കും ഒരു കുടകീഴില്‍ പ്രവര്‍ത്തിക്കാനും, ജോലി അന്വേഷിക്കുന്നവർക്കുവേണ്ടി പ്രത്യേക ഗ്രൂപ്പ്, ഹെല്പ് ഡെസ്ക്. അംഗങ്ങളുടെ ഉല്ലാസത്തിനും കൂടിചേരലിനും വേണ്ടി, കുടുംബ സംഗമങ്ങള്‍, ജീവകാരുണ്യത്തിനായി പ്രത്യേക വിംഗ്, കല- സാംസ്കാരികം, കായികം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് കൂട്ടായ്മ നില കൊള്ളുന്നതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് കബീര്‍ പട്ടാമ്പി പറഞ്ഞു..
സുരേഷ് ഭീമനാട് പരിപാടി ഔദ്യോഗികമായി ഉൽഘടനം ചെയ്തു. തുടർന്ന് സംഘട നയുടെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്മിൻ പാനൽ അംഗങ്ങൾ എല്ലാവരും കൂടി നിർവഹിച്ചു. എല്ലാ അംഗങ്ങളെയും ഉള്‍പെടുത്തി പൊതോയോഗം വിളിക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലേയും മുമ്മൂന്നുപേരെ ഉൾപ്പെടുത്തികൊണ്ട് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം കൊടുത്തു.. എല്ലാ അംഗങ്ങളും സ്വയം പരിചയപ്പെടുത്തി. യോഗത്തിന് ശ്യാം സുന്ദർ നല്ലേപ്പിള്ളി സ്വാഗതവും, ഷഫീഖ് ചെർപ്പുളശ്ശേരി നന്ദിയും രേഖപ്പെടുത്തി
അഡ്മിൻ പാനൽ അംഗങ്ങളായ അഷറഫ് അപ്പക്കാട്ടിൽ ജംഷാദ് ചെർപ്പുളശ്ശേരി, അൻവർ ചെർപ്പുളശ്ശേരി, ബാബു പട്ടാമ്പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. .
ജില്ലയിലെ വിവധ മണ്ഡലങ്ങളില്‍ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇവരാണ് നെന്മാറ- ശിഹാബ് , , മലമ്പുഴ- വൈശാഖ്, ചിറ്റൂര്‍ – മനീഷ്, മണ്ണാര്‍ക്കാട്-നിസാര്‍ , അജ്മല്‍ ,മൊയ്തീന്, എടത്തനാട്ടുകര-സുധീര്‍ , അനസ് , ലുക്മാന്, ഒറ്റപ്പാലം- ഷഫീര്‍, ഷജീവ്, അബ്ദുല്‍ റഷീദ്, കോങ്ങാട്- ജാഫര്‍ , അബൂബക്കര്‍, രാജേഷ്, തൃത്താല- അനീസ്, അന്‍സാര്‍,ശ്രീകുമാര്‍, തരൂര്‍-പ്രജീഷ്, സതീഷ്, ഷിയാസ്, ഷോര്‍ണൂര്‍-സൈനുദ്ധീന്‍, ഷഫീഖ്, ഹക്കീം, പട്ടാമ്പി- അബ്ദുൽ റൗഫ്, അസൈനാർ, റഫീഖ്, പാലക്കാട്- സുരേഷ്, ആലത്തൂര്‍-സുരേഷ്, എന്നിവരാണ്