കേളിദിനം 2023: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗായിക റിമി ടോമിയും സംഘവും ജനുവരി 20ന് റിയാദില്‍.


റിയാദ്: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്ത്‌ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കേളി സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപെടുന്ന, “കേളിദിനം 2023”  ജനുവരി 20 വെള്ളിയാഴ്ച,  റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്നും, തെന്നിന്ത്യയിലെ പ്രശക്ത പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേളി സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

രാവിലെ ഒൻപതു മണി മുതൽ ആരംഭിക്കുന്ന കേളിദിന പരിപാടികളിൽ  അംഗങ്ങളു ടെയും കേളി കുടുംബവേദി അംഗങ്ങളുടെയും കലാ പരിപാടികൾ നടക്കും, നാടകം, നൃത്ത നൃത്യങ്ങൾ, സംഗീത ശില്പം, ഒപ്പന, കൈകൊട്ടിക്കളി,നാടൻ പാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാ പ്രസംഗം, ഓട്ടം തുള്ളൽ ,ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്ത ങ്ങളായ കലാപരിപാടികൾ അരങ്ങേറും. 

തുടർന്ന് 4.30 ന് കേളിദിന സമാപന സമ്മേളനവും കേളി കലണ്ടർ & ഡയറി 2023 ന്റെ പ്രകാശനവും നടക്കും. ശേഷം 7.30ന് നടക്കുന്ന മെഗാ ഷോയിൽ മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന മാസ്മരിക സംഗീത അനുഭ വത്തോടൊപ്പം, റിയാദിലെ പ്രശസ്തരായ നൃത്ത സംഘങ്ങളുടെ ചുവടുകളും വേറിട്ടൊരു കാഴ്ച്ചയാകും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.

അൽ ഹൈറിലെ അല്‍ ഒവൈദ ഫാമിലെ അതിവിശാലമായ ഓപ്പൺ ഗ്രൗണ്ടിൽ എല്ലാ വിധ സജ്ജീകരണങ്ങളും ഉൾപ്പെടെ , തയാറാക്കപ്പെട്ടിരിക്കുന്ന ബ്രഹ്മാണ്ട സ്റ്റേജിൽ,റിമി ടോമിക്കൊപ്പം സംഗീത നിശയിൽ പിന്നണിഗാന രംഗത്തെ നിറ സാന്നിധ്യമായ ശ്രീനാഥ്, നിഖിൽ, ശ്യം പ്രസാദ് എന്നിവരും പങ്കെടുക്കും സൗദി എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയുടെ ലൈസെന്‍സ് പ്രകാരം സംഘടിപ്പിക്കുന്ന പരിപാടി തികച്ചും സൗജന്യമായി പ്രവേശനമാണ് ഒരുക്കിയിട്ടുള്ളത് സാധാരണക്കാരായ പ്രവാസി സമൂഹത്തിന് കേളിയുടെ ഒരു പുതുവസര സമ്മാനം കൂടിയാണ്

ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനം കേരളത്തിലെ വിവിധ ആശുപത്രികളിലും ഭിന്നശേഷി വിദ്യാലയങ്ങളിലും, അഗതി മന്ദിരങ്ങളിലും നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ലക്ഷം പൊതിച്ചോറുകൾ നൽകുന്ന പദ്ധതി  നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നതിനൊപ്പം ഈ വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത ജില്ലകളിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുക എന്ന ഒരു പുതിയ പദ്ധതി കൂടി കേളി മുന്നോട്ട് വെക്കുകയാണെന്ന് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തിൽ കേളി സാംസ്കാരിക വേദി ഭാരവാഹികളായ കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, ഗീവർഗീസ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുനിൽ കുമാർ, സുനിൽ സുകുമാരൻ എന്നിവര്‍ പങ്കെടുത്തു.


Read Previous

റിയാദിലെ പാലക്കാട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.

Read Next

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular