റിയാദ് ,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ , 2023ലെ ആദ്യ കുടുംബ സംഗമം മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ അരങ്ങേറി.

പ്രസിഡന്റ് ബഷീർ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ സ്വാഗതം പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉൽഘാടനം ചെയ്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻറെ പുതിയ ലോഗോ പ്രകാശനവും നടത്തി. ആമുഖ പ്രഭാഷണം വൈസ് ചെയര്മാന് ബാസ്‌റ്റിൻ ജോർജും മുഖ്യ പ്രഭാഷണം അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ ജയചന്ദ്രനും നടത്തി. അഡ്വൈസറി ബോർഡ്മെമ്പർ ഡെന്നി കൈപ്പനാനിയും ചാരിറ്റി കൺവീനർ ഷാജി മഠത്തിലും ആശംസ പറഞ്ഞ യോഗത്തിൽ ട്രഷറർ നൗഫൽ ഈരാറ്റുപേട്ട നന്ദി രേഖപ്പെടുത്തി.
കോട്ടയത്തെ പാസ്പോര്ട്ട് സേവാ കേന്ദ്രം നിർത്തലാക്കിയതിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ അറിയിച്ചു. മെയ് പതിനൊന്നു വ്യാഴാഴ്ച സിനിമ – സംഗീത മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി കോട്ടയം ഫെസ്റ്റ് -2023 നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങൾ ആണ് സംഘടനയുടെ മുഖ മുദ്രയെന്നും അദ്ദേഹം അറിയിച്ചു.ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ആയ സജിൻ നിഷാൻ പരിപാടികൾ നിയന്ത്രിച്ചു. KDPA യുടെ പുതിയ ഫേസ്ബുക് പേജിൻറെ ഉൽ ഘാടനം വൈസ് പ്രസിഡന്റ് ജിൻ ജോസഫ് മണിമല നിർവഹിച്ചു. നാട്ടിൽ നിന്നും ചെയർമാൻ ഡേവിഡ് ലൂക്ക് ആശംസകൾ നേർന്നു.
അംഗങ്ങളായ ജയൻ കുമാരനല്ലൂർ , റോജി കോട്ടയം, നൗഫൽ ഈരാറ്റുപേട്ട, റഫീഷ് അലിയാർ , അനീഷ് ഉഴവൂർ , ഷഫീഖ് , ബഷീർ സാപ്റ്റ്‌കോ , ഫിദ ഫാത്തിമ , ജിൻസി ബാലു , നിഷ മാത്യു തുടങ്ങിയവർ ആലപിച്ച സംഗീത വിരുന്നും ആഗ്ന ജോജി, എൽഹാൻ ജോജി, യോണ ഷൈജു, യോൺ ഷൈജു, യാൻ ഷൈജു, ഫറ ഫാത്തിമ തുടങ്ങിയവരുടെ ഡാൻസും, സണ്ണി കൂട്ടിക്കൽ അവതരിപ്പിച്ച മിമിക്രിയും പരിപാടികൾക്ക് മിഴിവേകി.
വൈസ് പ്രസിഡന്റ് ജെറി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ റെഫീഷ് അലിയാർ, അൻഷാദ് കാഞ്ഞിരപ്പള്ളി, ആർട്സ് കൺവീനർ ജയൻ കുമാരനല്ലൂർ , പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ ഡാനീസ് ഞാറക്കൽ അമീർ കോട്ടയം എസ്‌സിക്യൂട്ടീവ് മെമ്പർമാരായ അനസ് കാഞ്ഞിരപ്പള്ളി, ബഷീർ കാഞ്ഞിരപ്പള്ളി, നിഷാദ് ഷെരീഫ് ,വിനോദ് കുറു മുള്ളൂർ , ജോസ് ജോർജ് , ഷൈജു ജോസഫ് , ഷിജു പാമ്പാടി , ജിമ്മി പോൾസൺ , ബോണി ജോയ്, സബീർ പായിപ്പാട് , ജെയിംസ് ഓവേലിൽ, അഡ്വൈസറി ബോർഡ് മെമ്പർ അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.