ടെന്നീസ് താരം സാനിയ മിർസ വിരമിച്ചു; പടിയിറക്കം തോൽവിയോടെ


ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ വിരമിച്ചു. ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ തോൽവിയോടെയാണ് സാനിയ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചത്.

അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 0-6 എന്ന സ്കോറിനാണ് സാനിയ സഖ്യം തോറ്റ് പുറത്തായത്.

നേരത്തെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്ന താരം 36ാം വയസിൽ കരിയർ അവസാനിപ്പിക്കുമ്പോൾ ആറ് ഗ്രാൻറ് സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്. സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻറ് സ്ലാമുകൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് മിക്സഡ് ഡബിൾസ് കിരീട നേട്ടങ്ങളിൽ ഇന്ത്യൻ താരം മഹേഷ് ഭൂപതിയാണ് സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ൽ ഓസ്ട്രേലിയൻ ഓപ്പണും 2012ൽ ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.


Read Previous

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

Read Next

സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular