സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം


റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യ യിലെ വിവിധ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. 

നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്‍ പ്പെടെ ആവേശകരായ പരിപാടികളാണ് വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ സ്ഥാപക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വെള്ളിയാഴ്ച പരേഡ് നടക്കും.

ബുറൈദ, റിയാദ്, ദമ്മാം, ജിദ്ദ, മദീന, തായിഫ്, അബഹ, അല്‍ബഹ, ജിസാന്‍, നജ്‌റാന്‍, ഹായില്‍, അറാര്‍, സകാക്ക, തബൂക്ക് എന്നിങ്ങനെ 14 മേഖലകളില്‍ ലിവാന്‍ എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടക്കും. മൂന്നു നൂറ്റാണ്ട് മുമ്പത്തെ വസ്ത്രാലങ്കാര ങ്ങളും പ്രാദേശിക ചന്തകളുമടക്കം അറബ് പൈതൃകങ്ങളിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന ഈ പരിപാടിയില്‍ ഇന്ററാക്ടീവ് എക്‌സിബിഷനുകള്‍, സാംസ്‌കാ രിക സെമിനാറുകള്‍, ചരിത്ര നാടക അവതരണങ്ങള്‍ എന്നിവ നടക്കും. ബുധന്‍ മുതല്‍ വെള്ളി വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക.

പര്‍വതങ്ങളുടെ ത്രീഡി ഷോകള്‍, ഭൂതകാലത്തെയും വര്‍ത്തമാനത്തെയും അനുകരി ക്കുന്ന വീഡിയോകള്‍, സിനിമാ സ്‌ക്രീനുകള്‍, കോഫിയും സൗദി മധുരപലഹാരങ്ങളും അടങ്ങിയ ഹോസ്പിറ്റാലിറ്റി സൈറ്റുകള്‍, സ്ഥാപക ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ഫോട്ടോഗ്രാഫി കോര്‍ണര്‍ എന്നിവ അടക്കമുള്ള ഇന്ററാക്ടീവ് എക്‌സിബിഷന്‍ എന്നിവ അരങ്ങേറും

റിയാദ് നഗരസഭ നാലിടത്താണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്ഥാപക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പാര്‍ക്ക്, അല്‍നഖീല്‍ പാര്‍ക്ക്, അല്‍ദൂഹ് പാര്‍ക്ക്, സുവൈദി പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 12 മണി വരെ വിവിധ പരിപാടികള്‍ നടക്കും.


Read Previous

ടെന്നീസ് താരം സാനിയ മിർസ വിരമിച്ചു; പടിയിറക്കം തോൽവിയോടെ

Read Next

ഗള്‍ഫ്‌ ഫുഡിൽ ലുലു ശ്രദ്ധേയ സാന്നിധ്യം, ആറ് ധാരണ പത്രം ഒപ്പിട്ടു, ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശ നത്തിൽ പങ്കെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular