രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്ക് കടന്നു കളഞ്ഞ രാജ്യദ്രോഹികൾക്കെതിരെ പ്രതികരിച്ച രാഹുൽഗാന്ധിയെ അയോഗ്യനാക്കാൻ എടുത്ത തീരുമാനം ബി.ജെ. പി പാർട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നതെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പില്‍ അറിയിച്ചു.

രാഹുൽ ഗാന്ധിയെ ബി. ജെ പി എത്രത്തോളം ഭയപ്പെടുന്നുവെന്നുള്ളതാണെന്ന് ഈ നടപടിയിലൂടെ തെളിയിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങളെ രാജ്യത്തെ പ്രബുദ്ധരായ ജനത തള്ളിക്കളയും എന്ന കാര്യ ത്തിൽ സംശയമില്ല. ബി. ജെ പി ലക്‌ഷ്യം വെക്കുന്നത് പ്രതിപക്ഷത്തെ ഇല്ലാതാക്കി കളയാമെന്നാണ്. ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കന്മാരെ കേന്ദ്ര മന്ത്രിസഭയിലെ ടുക്കുന്നു, രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കന്മാരെ അയോഗ്യരാകുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യരാകുന്നതിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാമെന്നത് വെറുമൊരു വ്യമോഹം മാത്രമാണ്. അനേഷണ ഏജൻസികളെ ഉപോയോഗിച്ചു അദ്ദേഹത്തെ ഒതുക്കാമെന്ന് കരുതിയത് പരാജയപ്പെട്ടപ്പോൾ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വന്ന പരാമർശത്തിന്റെ പേരിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യ പാർട്ടിയുടെ നേതാവിനെതിരെ ബി. ജെ.പി തിരിഞ്ഞിരി ക്കുന്നത്.
ഇതിനു കനത്ത വില മോദി സർക്കാർ നാകേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശ യവും വേണ്ട. ഈ രാഷ്ട്രീയ പകപോക്കൽ നടപടിക്കെതിരെ രാജ്യത്തെ എല്ലാ ജനാതിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു.