ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?


ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാ നാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത് .

പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി വേണുഗോ പാലും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി ഡികെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. 

ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനാണ് ധാരണ. അതിനുശേഷം മൂന്നുവര്‍ഷം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. സിദ്ധരാമയ്യ സര്‍ക്കാറില്‍ ഡികെ ശിവകുമാറില്‍ ചേരില്ല. പകരം ഡികെ നിര്‍ദേശിക്കുന്ന അദ്ദേഹ ത്തിന്റെ അനുയായികള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. സിദ്ധരാമയ്യ സര്‍ക്കാരില്‍ മൂന്നു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് പ്രഖ്യാപിക്കില്ല. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതില്‍ ഡികെ ശിവകുമാറിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ അനുകൂലികള്‍ സംസ്ഥാനത്ത് ആഹ്ലാദപ്രകടനം നടത്തുകയാണ്. 


Read Previous

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല; സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കി ഓസ്‌ട്രേലിയ

Read Next

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിർത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി; ഇതുവരെ കേട്ടകാര്യങ്ങള്‍ സത്യമല്ലെന്ന് ഡികെ; മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »