ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മിനാ : ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽആലി.

ദുൽഹജ് പത്തിനു മാത്രം 2000 ഓളം പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടി. ഇക്കൂട്ട ത്തിൽ 261 പേർ സൂര്യാഘാതമേറ്റവരാണ്.
ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ 2,15,000 ലേറെ പേർ ചികിത്സ തേടി. നാലായിരത്തിലേറെ ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. വെർച്വൽ ആശുപത്രി സേവനം 3500 ലേറെ പേർക്ക് പ്രയോജനപ്പെട്ടു. ഉയർന്ന താപനിലയാണ് ഈ വർഷത്തെ ഹജിന് ആരോഗ്യ മന്ത്രാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
സൂര്യാഘാതം തടയാൻ തീർഥാടകർ ആവശ്യമായ മുൻകരുതലുകളെടുക്കണം. ദീർഘനേരം വെയിലത്തു നിൽക്കരുത്. തീർഥാടകർ കുടകൾ ഉപയോഗിക്കണമെന്നും ജ്യൂസുകളും വെള്ളവും മറ്റു പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
