അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.



തിരുവനന്തപുരത്തു ജൂലൈ 5 ന് ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേള നത്തിൽ ഡോ. കെ. ആർ ജയചന്ദ്രൻ സൗദി അറേബ്യയെ പ്രതിനിധീകരിക്കും. പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെ ന്റുകൾ, അമേരിക്കയിലെ അഡൽഫി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ മാജിക്‌ വേൾഡ് അക്കാഡമിയിൽ ആണ് അന്തരാഷ്ട്ര സമ്മേളനം നടക്കുന്നത്

ഇന്ത്യ കൂടാതെ 20 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്‌ദ്ധർ സെമിനാറിൽ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി സംബന്ധിക്കുന്നുണ്ട്. ജൂലൈ അഞ്ചിനു ആദ്യ ദിവസം നൈപുണ്യ വികസനത്തെ കൂറിച്ചു ഡോ.ജയചന്ദ്രൻ പ്രാബന്ധം അവതരി പ്പിക്കും. വിദ്യാഭ്യാസ മനഃശാസ്ത്രം കൗൺസിലിംഗ് എന്നീ മേഖലകളിൽ പ്രസിദ്ധനായ അദ്ദേഹം നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി അറേബ്യയിലെ സാംസ്കാരിക രംഗങ്ങളിലും ഡോ . ജയചന്ദ്രൻ സജീവമാണ് ഭാര്യ സ്വപന ജയചന്ദ്രൻ , രണ്ടു മക്കൾ.


Read Previous

ഹജ് 2023 : 6700 പേർക്ക് സൂര്യാഘാതം, ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ ചികിത്സ തേടിയത് 2,15,000 ലേറെ പേർ

Read Next

സമ്മർ വെക്കേഷന്‍ അടിപൊളിയാക്കാം; പക്ഷെ, യാത്രയില്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ വേണ്ട 

Leave a Reply

Your email address will not be published. Required fields are marked *

Most Popular