ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മദ്രസ എജുക്കേഷന്‍ ബോര്‍ഡിന്‍റെ കീഴില്‍ റിയാദ് ഇസ്ലാഹി സെന്‍റേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ( ആര്‍.ഐ.സി.സി ) എഡ്യുക്കേഷൻ വിങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളിലെ 2022-23 അധ്യായന വർഷത്തിലെ അഞ്ചാം ക്ലാസ് പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദിലെ വിദ്യാര്‍ത്ഥിനി ആയിഷാ നൗഷാദ് 99.67% മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. പട്ടിമറ്റം സ്വദേശികളായ നൗഷാദ് എന്‍.എം സുമയ്യ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദിലെ തന്നെ വിദ്യാര്‍ത്ഥിനി ആയിഷ മെയ്‌സ 96.5% മാർക്കോടെ രണ്ടാം റാങ്കും നേടി. മലസ് സലഫീ മദ്റസയിലെ വിദ്യാര്‍ത്ഥിനി ഫർഹീൻ ഫിനോജ് 94.83% മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
വേങ്ങര സ്വദേശികളായ മുഹമ്മദ് നസീം – മറിയ ദമ്പതികളുടെ മകളാണ് രണ്ടാം റാങ്കുകാരി ആയിഷ മെയ്‌സ. തലശ്ശേരി സ്വദേശികളായ ഫിനോജ് അബ്ദുല്ലയുടേയും ശഹനാസിന്റേയും മകളാണ് മൂന്നാം റാങ്കുകാരി ഫർഹീൻ ഫിനോജ് വിവിധ പ്രായങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമായ വിവിധ മതപഠന കോഴ്സുകള്‍ ആര്‍ .ഐ.സി.സി. എഡ്യൂക്കേഷന്‍ വിങ്ങിന് കീഴില്‍ വ്യവസ്ഥാ പിതമായി നടന്നുകൊണ്ടിരിക്കുന്നു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എഡ്യൂക്കേഷന്‍ ബോര്‍ഡിനു കീഴിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രൂപംകൊടുത്ത സമഗ്രമായ സിലബസ്, പരിശീലനം സിദ്ധിച്ച അനുഭവ സമ്പന്നരായ അധ്യാപക-അധ്യാപികമാര്‍, കേന്ദ്രീകൃത പരീക്ഷാ സംവിധാനങ്ങള്‍, ലളിതമായ വര്‍ക് ഷീറ്റുകള്‍, മലയാള ഭാഷ പഠിക്കാനുള്ള അവസരം, സൂം ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവ ആർ.ഐ.സി.സി. മദ്രസയുടെ പ്രേത്യേകതകളാണ്.
റിയാദിലെ മൂന്ന് ഏരിയകളിലായി നസീം മദ്റസത്തു അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്, മലസ് സലഫി മദ്രസ, സുലൈ മദ്രസത്തു തൗഹീദ്, എന്നീ പ്രാഥമിക മതവിദ്യാഭ്യാസ മദ്രസകള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടന്നുവരുന്നു.
ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ നടക്കുന്ന ദാറുല്‍ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂള്‍ വിജയകരമായി നടന്നു വരുന്നു. ഹൈസ്ക്കൂള്‍, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാ രായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിസ്ഡം സ്റ്റുഡന്‍റസ് കേരളത്തില്‍ അനവധി വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കി സല്‍ഫലങ്ങള്‍ സൃഷ്ടിച്ച സി.ആര്‍.ഇ (കണ്ടിന്യൂയിംഗ് റിലീജിയസ് എഡ്യൂക്കേഷന്‍) കോഴ്സും റിയാദില്‍ നടന്നുവരുന്നു.
2023 സെപ്തംബർ 1ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ മദ്രസയിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍ – 0508157415 , 0502261480 , 0500373783.
എഡ്യൂക്കേഷന്‍ വിങ്ങ് ചെയര്‍മാന്‍ എന്‍ജിനീയര്‍ അബ്ദുറഹീം, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് കടുങ്ങല്ലൂര്‍ , കണ്‍വീനര്‍മാരായ നസീഹ് കോഴിക്കോട്, മുഹ്’യുദ്ദീന്‍ അരൂര്‍, അജ്മല്‍ കള്ളിയന്‍, അബ്ദുല്ലാ അൽ ഹികമി, ഷുക്കൂർ ചക്കരക്കൽ, ആഷിഖ് അൽ ഹികമി എന്നിവര്‍ പങ്കെടുത്ത പരീക്ഷ റിസള്‍ട്ട് പ്രഖ്യാപന യോഗം പൊതുപരീ ക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെയും അനുമോദിച്ചു.
ലഹരിയുടേയും മതനിരാസ, ലിബറൽ പ്രത്യയ ശാസ്ത്രങ്ങളുടെ ചതിക്കുഴികൾ നിറഞ്ഞ സാമൂഹ്യമാധ്യമങ്ങളുടെയും ഈ കാലഘട്ടത്തിൽ അടിസ്ഥാന ധാർമിക ശിക്ഷണം ഉറപ്പാക്കുന്ന മദ്രസ സംവിധാനങ്ങൾ മറ്റെങ്ങുമെന്നപോലെ പ്രവാസലോ കത്തും അനിവാര്യമാണ് എന്ന സന്ദേശമാണ് സമകാലിക വാർത്തകൾ നമ്മെ ബോധ്യ പ്പെടുത്തുന്നത് എന്ന് യോഗം വിലയിരുത്തി.
പ്രവാസി രക്ഷിതാക്കളുടെ ആശകള്‍ക്കനുസരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും മതവിദ്യാഭ്യാസ രംഗത്ത് വർഷങ്ങളായി തുടരുന്നത് പോലെ ഇനിയും ആര്‍.ഐ.സി.സി മദ്രസകള്‍ കൂടെ ഉണ്ടാവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
