ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നൽകി


റിയാദ് : ഉപരിപഠനത്തിന് നാട്ടിൽ പോകുന്ന  അവന്തിക അറക്കൽ , അനാമിക അറക്കൽ എന്നീ കുട്ടികൾക്ക് കേളി കുടുംബ വേദി യാത്രയയപ്പ്  നൽകി. കേളി കുടുംബ വേദി അംഗങ്ങളായ അനിൽ അറക്കൽ ഷൈനി അനിൽ ദമ്പതികളുടെ മക്കളായ അവന്തികയും അനാമികയും പ്ലസ് ടു വരെ റിയാദ് ഇന്ത്യൻ എംബസി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. 

പാലക്കാട് മണ്ണൂർ സ്വദേശികളായ അനിൽ അറക്കൽ കഴിഞ്ഞ 25 വർഷമായി കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ സീനിയർ ബയോ മെഡിക്കൽ ടെക്നീഷ്യനായും , ഷൈനി അനിൽ പതിനാല് വർഷമായി കിങ്ഡം ആശുപത്രിയിലെ സീനിയർ ഇൻഷൂറൻസ് ഓഫിസറായും ജോലി ചെയ്തു വരുന്നു.കേളി നടത്തുന്ന കലാ സാംസ്ക്കാരിക പരിപാടി കളിലെ നിറ സാന്നിധ്യമായ കുട്ടികൾ മികച്ച ഗായികമാരും നർത്തകിമാരു മാണ്. ബാംഗ്ലൂരിലെ പെസ് യൂണിവേഴ്സിറ്റിയിൽ BBA-LLB ക്ക് ചേർന്നതായി അനാമികയും, BSC സൈക്കോളജിക്ക് ചേർന്നതായി അവന്തികയും പറഞ്ഞു.

കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ കേളി കുടുംബവേദി ആക്ടിങ് സെക്രട്ടറി സുകേഷ് കുമാർ സ്വാഗതം പറഞ്ഞു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദീപ ജയകുമാർ, വിനോദ് കുമാർ, ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനാമിക അറക്കലിനു സുകേഷ് കുമാറും അവന്തിക അറക്കലിനു പ്രിയ വിനോദും കുടുംബ വേദിയുടെ  മൊമെന്റോകൾ കൈമാറി. അവന്തികയും, അനാമികയും യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.


Read Previous

ആർ ഐ സി സി എഡ്യുക്കേഷൻ വിങ്ങ് റിയാദ് മദ്രസകളിലെ അഞ്ചാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Read Next

സഊദി ക്ലബായ അൽ നസറിന് ഫിഫയുടെ വിലക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular