സഊദി ക്ലബായ അൽ നസറിന് ഫിഫയുടെ വിലക്ക്.


പുതിയ താരങ്ങളെ എടുക്കുന്നതിന് സഊദി ക്ലബായ അൽ നസറിന് ഫിഫ വില ക്കേർപ്പെടുത്തി. 2018ല്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ടീമിലെത്തിച്ച നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ അധിക തുകയായ നാല് കോടി 15 ലക്ഷം രൂപ ഇതുവരേയും നല്‍കാത്തതിനാലാണ് ഫിഫയുടെ നടപടി. തെറ്റ് തിരുത്തിയില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ കൂടി വിലക്കേര്‍പ്പെടുത്തുമെന്നും ഫിഫ മുന്നറിയിപ്പ് നൽകി. പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റോണാൾഡോ കളിക്കുന്ന ടീമാണ് അൽ നസർ.

വൻ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിൽ എത്തിച്ചിട്ടും കിരീടമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സീസണില്‍ കൂടുതല്‍ മികച്ച താരങ്ങളെയെത്തിച്ച് ടീം ശക്തിപ്പെടുത്താന്‍ ക്ലബ് ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടി. ഇന്റര്‍മിലാന്‍ താരം ബ്രോസോവിച്ചിനെ ടീമിലെത്തിച്ച അല്‍ നസര്‍ ചെല്‍സിയുടെ ഹക്കീം സിയെച്ചുമായും ചര്‍ച്ചകള്‍ തുടരുകയാണ്. വമ്പന്‍ താരങ്ങള്‍ സൗദിയിലെ മറ്റ് ക്ലബ്ബുകളിലേക്കെത്തുന്ന സാഹചര്യത്തില്‍ ഫിഫയടെ അച്ചടക്ക നടപടി അല്‍നസറിന് തിരിച്ചടിയായി..

കരിയറിൻറെ അവസാനത്തിലുള്ള താരങ്ങള്‍ക്ക് അര്‍ഹിച്ചതില്‍ കൂടുതല്‍ പണം നല്‍കുന്നത് സൗദി ക്ലബുകള്‍ക്ക് തിരിച്ചടിയാവുമെന്ന് അടുത്തിടെ യുവേഫ പ്രസി ഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ക്ലബിൻറെ തളർച്ചയ്ക്കല്ലാതെ ഫുട്ബോളിന് നേട്ടമുണ്ടാക്കില്ലെന്ന് ചൈനീസ് ക്ലബുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സെഫറിൻ പറഞ്ഞിരുന്നു. വമ്പന്‍ താരങ്ങളുടെ കൂടുമാറ്റത്തില്‍ യൂറോപ്യന്‍ ക്ലബുകള്‍ക്ക് ആശങ്ക വേണ്ടെന്നും സെഫറിന്‍ അഭിപ്രായപ്പെട്ടു.


Read Previous

ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നൽകി

Read Next

അൽ ഖാർജ് നൈറ്റ് റൈഡേഴ്സ് ഏഴാമത് കുഞ്ഞൂസ്മാരക ടെക്നോ സൂപ്പർ കപ്പ് സെവൻ ഫുട്ബോൾ ടൂർണ്ണമെൻറ് ഇന്നുമുതൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular