രാഹുല്‍ വീണ്ടും എംപി; ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് വിജ്ഞാപനം


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു.

രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് സൂറത്ത് കോടതി വിധി വന്നതിനു പിന്നാലെ, ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യ നാക്കുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ജില്ലാ കോടതിയുടെ പരിഗണനയി ലാണ്. ഇതിനിടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി നേടാനായി.

രാഹുലിന് പരമാധി ശിക്ഷ നല്‍കിയതിനു വിചാരണക്കോടതി കാരണം കാണിച്ചി ട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. രാഹുലിന്റെ അപ്പീലിലെ അന്തിമ വിധിക്കു വിധേയമായിരിക്കും സ്റ്റേയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Read Previous

ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് സോണിയയും നിതീഷും എത്തുമെന്ന് സൂചന

Read Next

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »