കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം ആലപ്പുഴ, കാസർകോട് ജില്ലകളിൽ വിതരണം ചെയ്തു


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങ ളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ  വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തി ന്റെ ആലപ്പുഴ ജില്ലയിലെ വിതരണം അമ്പലപ്പുഴ എം എൽ എ എച്ച് സലാം നിർവ്വഹിച്ചു.

കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തിൽ (സിപിഐ എം അമ്പലപുഴ ഏരിയ കമ്മിറ്റി ആഫീസ്) നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം നസീർ  അധ്യക്ഷത വഹിച്ചു. കേളി മുൻ പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമന ക്കുട്ടൻ പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് ശ്രീകുമാർ, കേളി രക്ഷാധി കാരി സമിതി അംഗമായിരുന്ന മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, കേളി കേന്ദ്ര കമ്മറ്റി അംഗം കിഷോർ ഇ നിസാം കേളി അംഗമായിരുന്ന ജോളികുമാർ അമ്മഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർ പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്’ അഥവാ കിയ മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.

 പത്താം തരം പാസ്സായ ജിയ മരിസ ജിജോ, ആഫീദ് സജീദ്‌, അശ്വിൻ പ്രസാദ്,  കാശിനാഥൻ എസ്, നന്ദന സുരേഷ്, നിത്യ വസന്ത്, സൂഫിയ സക്കീർ, ബിസ്മിയ നവാസ്,  പ്ലസ് ടു പാസ്സായ അൽത്താഫ് ഷാനവാസ് എന്ന വിദ്യാർത്ഥിക്കുമാണ് എം എൽ എ എച്ച് സലാം പുരസ്കാരം നൽകിയത്.

പത്താം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു  വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.  വിവിധ ജില്ലകളിലെ പുരസ്‌കാരത്തിന് അർഹരായ കുട്ടികൾക്ക്  ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമയി  കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ  വിതരണം ചെയ്യും.


Read Previous

സഊദി തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ അഗ്നിബാധ.

Read Next

മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് തകർക്കുന്നു; നൂഹിലെ അന്തരീക്ഷം ഭീതിജനകം’; ഇ ടി മുഹമ്മദ് ബഷീർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »