കെ.എം.സി.സി തവനൂർ മണ്ഡലം ഈലാഫ്-2023′ സെപ്റ്റംബർ 15ന്| മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യാതിഥി


റിയാദ്: കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഈലാഫ്-2023’ സെപ്റ്റംബർ 15ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7 മണി മുതൽ റിയാദ് എക്‌സിറ്റ്-18 ലെ ദറദ് അൽമനാഖ ഇസ്തിറാഹയിൽ നടക്കുന്ന സമ്മേളനത്തിൽ തവനൂർ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് എം.അബ്ദുല്ലക്കുട്ടിയും കെ.എം.സി.സി നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് റിയാദിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഇശൽ നിലാവും ഒരുക്കിയിട്ടുണ്ട്. സമ്മേളന വിജയത്തിനായി സെൻട്രൽ, ജില്ലാ, മണ്ഡലം നേതാക്കളെ ഉൾപ്പെടുത്തി 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ജലീൽ തിരൂർ (ചെയർമാൻ), റഷീദ് ചെറിയ പറപ്പൂർ (കൺവീനർ), ആലിക്കുട്ടി കൂട്ടായി (ട്രഷറർ), കുഞ്ഞിപ്പ മുട്ടന്നൂർ (കോർഡിനേറ്റർ) എന്നിവർ ഭാരവാഹികളാണ്. 

സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആലിക്കുട്ടി കൂട്ടായി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. 

റസാഖ് വളക്കൈ, അബ്ദുൽ മജീദ് പയ്യന്നൂർ, ബാവ താനൂർ, മുജീബ് ഉപ്പട, അബ്ദുറ ഹിമാൻ ഫറോക്ക്, ഷെഫീർ പറവണ്ണ, അസീസ് വെങ്കിട്ട, കുഞ്ഞിപ്പ മുട്ടന്നൂർ, നജീബ് നെല്ലാങ്കണ്ടി, ഷാഫി മാസ്റ്റർ പ്രസംഗിച്ചു. റഷീദ് ചെറിയ പറപ്പൂർ സ്വാഗതവും സുധീർ ചമ്രവട്ടം നന്ദിയും പറഞ്ഞു. കെ.സി ലത്തീഫ്, അബ്ദുല്ല പെരുന്തല്ലൂർ, യൂസുഫ് മുട്ടന്നൂർ, മജീദ് ചേന്നര, അബൂബക്കർ ആലത്തിയൂർ എന്നിവർ നേതൃത്വം നൽകി.


Read Previous

വിവിധ മേഖലകളിലെ ഇടപെടൽ, വ്യക്തിത്വ വികാസം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടൽ കേളി പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു.

Read Next

കവിത “നല്ല പാതി” ജയേഷ് പണിക്കർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »