കവിത “നല്ല പാതി” ജയേഷ് പണിക്കർ


കതിർ മണ്ഡപത്തിലായ്‌ കരം പിടിച്ചനേരം
കാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെ
ഇതുവരെകണ്ട കിനാക്കളെല്ലാം
സത്യമായ് ഭവിച്ചതും ഓർത്തുപോകെ.

പാതിരാവായനേരത്തവൾ
പാതികൂമ്പിയമിഴികളുമായ്‌
പതിയെയെൻമാറിലായ്‌ ചേർന്നു

പാതിവിടർന്നനിന്നധരത്തിലായ്
പതിയെ ഞാനൊരു മുത്തമേകി
നിത്യരോമാഞ്ചമായെന്നിൽ നീ
നിറഞ്ഞുവല്ലോ.

ഉത്തുംഗശ്രുംഗമേറിയ പ്രണയം!
ഋതുക്കൾ മാറിമറയുന്നു പിന്നെയും
പതിയെ ഞാനും മറയുമീയുലകിൽ.

കൊതിക്കുന്നതൊന്നു നാം,
വിധിക്കുന്നതീശൻ!
ചിത്രമനോഹര സ്വപ്‌നങ്ങൾ
ചിത്തത്തിലായ്‌ കണ്ടുവച്ചീടും
ചതിയിതിലായ്‌ പെട്ടുപോകാതെ
കാത്തുകൊൾകന്യോന്യം
നിത്യതയിലലിയുന്ന നാൾവരെയും.


Read Previous

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതുപ്പള്ളി നാളെ ബൂത്തിലേക്ക്

Read Next

ആറ്റില്‍ നിന്നും ആതിരയെ കണ്ടെത്തുമ്പോള്‍ ഓട്ടോയില്‍ മുറുകെ പിടിച്ച നിലയില്‍; കാണാതായ മകന്റെ മൃതദേഹവും ലഭിച്ചു ; അപകടം നടക്കുന്നത് സുകുമാരക്കുറുപ്പ് ചാക്കോയെ കത്തിച്ച ചാക്കോ റോഡില്‍; വേദനയില്‍ ചെങ്ങന്നൂർ വെണ്മണിക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular