ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതുപ്പള്ളി നാളെ ബൂത്തിലേക്ക്


രാഷ്ട്രീയ കേരളം ഏറെ ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നാളെ. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസും ബിജെപിയുടെ ലിജിന്‍ ലാലുമാണ് മത്സര രംഗത്തുളളത്.

ഒരു മാസത്തോളം നീണ്ട പ്രചരണത്തിനു ശേഷം ഇന്നലെ വൈകീട്ടോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളും വിതരണം ചെയ്തു. സ്‌ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികള്‍ വിതരണം ചെയ്തത്. മുഴുവന്‍ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടര്‍മാരാണ് മണ്ഡല ത്തില്‍ ഉള്ളത്.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് യുഡിഎഫ് പുതുപ്പള്ളി യില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ നേരിയ മാര്‍ജിന് ജയം, അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്. സഹതാപ തരംഗത്തിന്റെ മറവില്‍ ചാണ്ടി ഉമ്മന്‍ അനായാസം ജയിച്ച് കയറുമെന്ന് പൊതുവെ വിലയിരുത്ത പ്പെടുന്നുണ്ടെങ്കിലും, 50 വര്‍ഷത്തിലേറെക്കാലം പാലായെ പ്രതിനിധീകരിച്ച കെ.എം .മാണി വിട പറഞ്ഞപ്പോള്‍ മകന്‍ ജോസ് കെ മാണിയ്ക്ക് പാലയില്‍ ഏറ്റ തോല്‍വിയും ഈ അവസരത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാ രിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചുമാണ് പുതുപ്പള്ളിയില്‍ ബി.ജെ.പി വോട്ടുതേടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയര്‍ത്തുക എന്നതാണ് ബിജെപി ലക്ഷ്യം.


Read Previous

കെ.എം.സി.സി തവനൂർ മണ്ഡലം ഈലാഫ്-2023′ സെപ്റ്റംബർ 15ന്| മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യാതിഥി

Read Next

കവിത “നല്ല പാതി” ജയേഷ് പണിക്കർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular