നിയുക്ത പുതുപ്പള്ളി എംഎൽഎ, ചാണ്ടി ഉമ്മന് തുലാഭാരം


പാറശാല: നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മൻ ദർശനത്തിനു ശേഷമാണ് പഞ്ചസാരകെ‍ാണ്ടു തുലാഭാരം നടത്തിയത്. ക്ഷേത്രത്തിൽ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന കർമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. 

ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ, എം.വിൻസെന്റ് എംഎൽഎ, ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്ത് കുമാർ, ക്ഷേത്ര കമ്മിറ്റി അംഗം ഒ‍ാലത്താന്നി അനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 

പെ‍ാൻവിളയിൽ സിപിഎം പ്രവർത്തകർ തകർക്കാൻ ശ്രമിച്ച ഉമ്മൻചാണ്ടി സ്മൃതിമണ്ഡപവും ചാണ്ടി ഉമ്മൻ സന്ദർശിച്ചു. മണ്ഡപത്തിൽ മെ‍ാഴുകുതിരി കത്തിച്ച് പ്രാർഥിച്ച ശേഷം അടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പത്തു മിനിറ്റോളം ചെലവഴിച്ച് നാട്ടുകാരുമായി സംസാരിച്ചു.ഉമ്മൻചാണ്ടിയുടെ സ്മരണാർഥം സംസ്ഥാനത്ത് ആദ്യമായി പെ‍ാൻവിളയിൽ നിർമിച്ച സ്മൃതി മണ്ഡപത്തിലെ ഫോട്ടോ ഉദ്ഘാടനപ്പിറ്റേന്ന് സിഐടിയു പ്രവർത്തകൻ കല്ലെറിഞ്ഞു തകർത്തതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

പെ‍ാൻവിളയിലെ വ്യാകുലമാതാ കുരിശടിയിലും ചാണ്ടി ഉമ്മൻ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു.തുടർന്നു കന്യാകുമാരിയിലേക്കു പോയ ചാണ്ടി ഉമ്മൻ മുളകുംമൂട്, തിരുവിതാംകോട്, കന്യാകുമാരി എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലുമെത്തി. 

കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദർശിച്ച ശേഷമാണു തിരുവനന്തപുരത്തേയ്ക്കു മടങ്ങിയത്. ജഗതിയിൽ ഉമ്മൻ ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിലാണ് ചാണ്ടി ഉമ്മനും താമസിയ്ക്കുന്നത്.


Read Previous

ബിജെപി നേതാവ് സന്ദീപ് വാചസ്‌പതിയ്ക്കെതിരെ നടി ലക്ഷ്മിപ്രിയ

Read Next

റി​യാ​ദി​ൽ ‘സി​റ്റി​സ്‌​കേ​പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ’ പ്ര​ദ​ർ​ശ​ന​മേ​ള​യ്ക്ക്​ തു​ട​ക്കം; പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ 6500 കോ​ടി റി​യാ​ലി​​ന്‍റെ പു​തി​യ പ​ദ്ധ​തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »