പ്രവാസി മലയാളി ഫൗണ്ടേഷന് പുതിയ നേതൃത്വം


റിയാദ്: കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ച്ചവെച്ച പ്രവാസി മലയാളി ഫൗണ്ടേഷൻ്റെ 2023-2025 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെ ടുത്തു. കഴിഞ്ഞ ദിവസം റിയാദിലെ ദൗറത്തുൽ മനാഖ് ഇസ്തിറാഹിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയിൽ കോർഡിനേറ്റർ ബഷീർ സാപ്റ്റ്കൊ, പ്രസിഡൻ്റ് സലിം വാലില്ലാപ്പുഴ, ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ ട്രഷറർ നിസാം കായംകുളം എന്നിവരെ തെരഞ്ഞെടുത്തു. ജീവകാരുണ്യ കൺവീനറായി ഷരീഖ് തൈക്കണ്ടി, ആർട്സ് & കൾച്ചറൽ കൺവീനറായി പ്രഡിൻ അലക്സ്, മീഡിയ കോർഡിനേറ്ററായി റിയാസ് വണ്ടൂർ, പി.ആർ.ഒ. സിയാദ് വർക്കല എന്നിവരെ നിയമിച്ചു.

വൈസ് പ്രസിഡൻറുമാരായി യാസിർ അലിയെയും, നൗഷാദ് യാഖൂബിനെയും ജോയിൻ്റ് സെക്രട്ടറിയായി ശ്യാം വിളക്ക്പാറയെയും തെരഞ്ഞെടുത്തു. ജീവകാരുണ്യ ജോയിൻ കൺവീനർമാർ നാസർ പൂവാർ, കെ.ജെ.റഷീദ്. ആർട്സ് & കൾച്ചറൽ ജോയിൻ്റ് കൺവീനർ സഫീർ അലി എന്നിവരാണ്. പ്രവാസി മലയാളി ഫൗണ്ടേഷൻ ദേശീയ കമ്മറ്റി അംഗങ്ങളായി സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൻ മാർക്കോസ്, മുജീബ് കായംകുളം, ബിനു.കെ.തോമസ് എന്നിവരെ നിയമിച്ചു.

ജലീൽ ആലപ്പുഴ, ഷാജഹാൻ ചാവക്കാട്, റഫീഖ് വെട്ടിയാർ എന്നിവരാണ് അഡ്വൈ സറി ബോർഡ് അംഗങ്ങൾ. കൂടാതെ 16 അംഗ നിർവ്വാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരികളും സൗദി ദേശീയ കമ്മറ്റി അംഗങ്ങളും തെരഞ്ഞെടുപ്പിന്ന് നേതൃത്വം നൽകി. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ‘മരുഭുമിയിലേക്കൊരു കാരുണ്യയാത്ര’ പദ്ധതിയുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രവാസി മലയാളി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ റിയാദിൽ നടത്തിവരുന്നത്. കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് വരും കാലങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് റിയാദിലെ സാമുഹിക സാംസ്കാരിക മേഖലകളിൽ തങ്ങളുടെതായ ഇടപെടലുകൾ നടത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.


Read Previous

കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെർമിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവർത്തന സജ്ജമായി; സൗദി കപ്പല്‍ കൊച്ചി തുറമുഖത്ത്: പിറന്നത് പുതിയ ചരിത്രം, കമ്പനി ഇറക്കിയത് 700 കോടിയുടെ നിക്ഷേപം

Read Next

സൗദി ഈസ്റ്റ്‌ നാഷനൽ സാഹിത്യോൽസവ്‌ സ്വാഗതസംഘം ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »