കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെർമിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവർത്തന സജ്ജമായി; സൗദി കപ്പല്‍ കൊച്ചി തുറമുഖത്ത്: പിറന്നത് പുതിയ ചരിത്രം, കമ്പനി ഇറക്കിയത് 700 കോടിയുടെ നിക്ഷേപം


കൊച്ചി: കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെർമിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവർത്തന സജ്ജമായി. ഇതോടെ എൽ എൻ ജി ടെർമിനലും, എൽ പി ജി ടെർമിനലും ഉള്ള അപൂർവ്വം നഗരങ്ങളിൽ ഒന്നായി കൊച്ചി മാറി. എൽപിജി നീക്ക ത്തിനായി പ്രതിവർഷം 500 കോടിയോളം രൂപയാണു ബുള്ളറ്റ് ടാങ്കർ ലോറികൾക്കായി കമ്പനികൾ ചിലവഴിക്കേണ്ടി വരുന്നത് എന്നതിനാല്‍ കൊച്ചിയിലെ ഇറക്കുമതി ടെർമിനല്‍ ശത കോടികളുടെ ലാഭമാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.

ഇറക്കുമതി ടെർമിനലിൽ പരീക്ഷണാർഥമുള്ള ആദ്യ കപ്പല്‍ രണ്ട് ദിവസം മുമ്പാണ് കൊച്ചി തീരത്ത് എത്തിയത്. എല്‍പിജി ഘടകങ്ങളുമായി ചെഷെയർ എന്ന സൗദി അറേബ്യൻ കപ്പൽ വെള്ളിയാഴ്ച വൈകീട്ടോടെ് കൊച്ചിയില്‍ തീരമണഞ്ഞു. കപ്പല്‍ നാളെ കൊച്ചി തീരം വിടുകയും ചെയ്യും. ഇന്ത്യൻ ഓയിൽ കോർപറേഷനാണ്‌ 700 കോടിയിലേറെ നിക്ഷേപത്തിൽ എൽ പി ജി ഇറക്കുമതി ടെർമിനൽ സ്ഥാപിച്ചത്. കേരളത്തിലെ എല്‍ പി ജി ലഭ്യത ഇനി കൂടുതല്‍ എളുപ്പമായി മാറും.

പ്രതിഷേധത്തെ തുടർന്ന് ഒരുഘട്ടത്തിൽ ഉപേക്ഷിക്കുമെന്ന നിലയിൽവരെ എത്തിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കേരളത്തിനാവശ്യ മായ എല്‍ പി ജി ടാങ്കര്‍ മംഗലാപുരത്ത് നിന്ന് റോഡ് മാര്‍ഗം എത്തിക്കുന്നത് ഇനി വലിയ തോതില്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. മംഗളൂരു ടെർമിനലുമായി ബന്ധപ്പെട്ട് എന്തെ ങ്കിലും പ്രശ്നങ്ങളുണ്ടായാൽ വിതരണത്തെ ബാധിക്കുമെന്ന സാഹചര്യത്തേയും ഇനി ഒഴിവാക്കാന്‍ സാധിക്കും.

ബുള്ളറ്റ് ടാങ്കർ സമരം ഉണ്ടായാലും വിതരണം തടസ്സപ്പെടുന്ന അവസ്ഥയ്ക്കും കൊച്ചി യില്‍ ടെർമിനല്‍ വന്നതോടെ പരിഹാരമായി. കായലിലൂടെ സ്ഥാപിച്ച പൈപ്‌ ലൈ നിലൂടെയാണ് ടെർമിനലിൽ നിന്ന് ഉദയംപേരൂരിലെ ഐഒസി ബോട്‌ലിങ് പ്ലാന്റിൽ വാതകം എത്തിക്കുന്നത്. അതേസമയം ഐഒസിയുടെ കൊല്ലം പാരിപ്പള്ളി, മലപ്പുറം ചേളാരി ബോട്‌ലിങ് പ്ലാന്റുകളിലേക്കു വാതകം എത്തിക്കാൻ ബുള്ളറ്റ് ടാങ്കറുകളുടെ സഹായം വേണ്ടി വന്നേക്കും.

കൊച്ചി – സേലം എൽപിജി പൈപ് ലൈനിലൂടെ തമിഴ്നാട്ടിലേക്കും വാതകം കൊണ്ടു പോകും. കൊച്ചി പാലക്കാട് പൈപ്പ് ലൈന്‍ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. എൽപിജിയുടെ ഘടകങ്ങളായ പ്രൊപെയ്നും ബ്യുട്ടെയ്നുമാണ് സൌദിയില്‍ നിന്നും എത്തിയത്. ഇവ സ്വീകരിച്ചു ടെർമിനലിലെ വ്യത്യസ്ത ടാങ്കുകളില്‍ സംഭരിക്കും. പിന്നീട് രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചു കൂട്ടിക്കലർത്തും. ഗന്ധത്തിനായി സൾഫർ കലർന്ന ഈഥൈൽ മെർകാപ്റ്റൻ എന്ന രാസവസ്തുവാണ് എൽപിജിയിൽ ചേർക്കുക.

കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ടണ്ണോണം എല്‍ പി ജിയാണ് ഉപഭോഗം. കൊച്ചി, കൊല്ലം, കോഴിക്കോട് എന്നീ മൂന്ന് ബോട്ടിലിംഗ് പ്ലാന്റുകളുള്ള കേരളത്തിലെ പാചക വാതകത്തിന്റെ മുൻനിര വിതരണക്കാരാണ് ഐഒസി. സംസ്ഥാനത്ത് 352 എൽപിജി ഡിസ്ട്രിബ്യൂട്ടർഷിപ്പുകളും 33 ഓട്ടോ എൽപിജി ഡിസ്പെൻസിങ് സ്റ്റേഷനുകളും ഐഒസിക്കുണ്ട്. കേരളത്തിലെ എൽപിജി വിപണിയിൽ ഐഒസിയുടെ വിഹിതം 50 ശതമാനത്തിലേറെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെറിയ ‘ചോട്ടാ’ സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ സിവിൽ സപ്ലൈസ് കമ്മിഷണറേറ്റുമായും ഐഒസി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 5 കിലോ പാചക വാതക സിലിണ്ടറുകൾ മികച്ച പ്രതികരണമാണ് വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ചോട്ട സിലിണ്ടറുകളുടെ മൊത്തം വിൽപ്പനയുടെ നാലിലൊന്ന് കേരള വിപണിയിൽ നിന്നാണെന്നും കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റൽ ഇടപാടുകളിലും കമ്പനി മികച്ച പ്രതികരണം നേടിയിട്ടുണ്ട്. എൽപിജിയുടെ 90% റീഫിൽ ബുക്കിംഗുകളും ഡിജിറ്റൽ മോഡ് വഴിയാണ് നടക്കുന്നത്. കൂടാതെ, 33% പേയ്‌മെന്റുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് നടക്കുന്നത്. അടുത്തിടെ മണ്ണെണ്ണയ്ക്കും ഡീസലിനും പകരം മത്സ്യബന്ധന യാനങ്ങളിൽ എൽപിജി ഉപയോഗി ക്കുന്നതിനും ഐഒസി തുടക്കമിട്ടിരുന്നു


Read Previous

ഐഎസ് ഭീകരരുടെ സാന്നിധ്യം; അന്വേഷണം ആരംഭിച്ച് കേരള പോലീസ്

Read Next

തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതി, അനില്‍ കുമാറിന്റെ പ്രസ്താവനയിലൂടെ സിപിഎം നിലപാട് വ്യക്തമായി: സമസ്ത

Leave a Reply

Your email address will not be published. Required fields are marked *

Most Popular