ച​രി​ത്രം ഖ​നീഭ​വി​ച്ചു​ണ്ടാ​യ അ​ൽ ബു​ഹൈ​സ് പ​ർ​വ​തം


ഷാ​ർ​ജ​യു​ടെ ഉ​പ​ന​ഗ​ര​മാ​യ അ​ൽ മ​ദാ​മി​ൽനി​ന്ന് ച​രി​ത്ര ന​ഗ​ര​മാ​യ മ​ലി​ഹ​യി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് ച​രി​ത്രം ഖ​നീഭ​വി​ച്ചു​ണ്ടാ​യ അ​ൽ ബു​ഹൈ​സ് പ​ർ​വ​തം. ഷാ​ർ​ജ ന​ഗ​ര​ത്തി​ന് തെ​ക്കു​കി​ഴ​ക്കാ​യി 48 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കി​ട​ക്കു​ന്ന ഈ ​പ​ർ​വ്വ​ത മേ​ഖ​ല യു.​എ.​ഇ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ്. ട്ര​ക്കി​ങ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ക​യ​റി​ച്ചെ​ല്ലാ​ൻ പ​റ്റി​യ സ്ഥ​ലം. മ​ലീ​ഹ ആ​ർ​കി​യോ​ള​ജി​ക്ക​ൽ സൈ​റ്റി​ൽ നി​ന്നാ​ണ് ട്ര​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഗൈ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ല​ക​യ​റാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ക.

സാ​ഹ​സീ​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ട്ര​ക്കി​ങ് ഗ്രൂ​പു​ക​ൾ ത​ന്നെ ഇ​വി​ടേ​ക്ക് സ​ഞ്ചാ​രം ഒ​രു​ക്കാ​റു​ണ്ട്. ക​ല്ല്, വെ​ങ്ക​ലം, ഇ​രു​മ്പ്, ഹെ​ല്ല​നി​സ്റ്റി​ക് യു​ഗ​ങ്ങ​ൾ ക​ട​ന്നു പോ​യ ഈ ​പ്ര​ദേ​ശ​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ശ്മ​ശാ​ന​ങ്ങ​ളും ച​രി​ത്ര ശേ​ഷി​പ്പു​ക​ളും വ​രും ത​ല​മു​റ​ക്കാ​യി കാ​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് ഷാ​ർ​ജ. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 340 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​മേ​ഖ​ല ചു​ണ്ണാ​മ്പു​ക​ല്ലി​ന്‍റെ ഉ​റ​വി​ട​മാ​ണ്.

ബി.​സി 2000 മു​ത​ൽ 1300 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ യു.​എ.​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും മ​നു​ഷ്യ​വാ​സ​ത്തെ നി​ർ​വ​ചി​ക്കു​ന്ന​താ​ണ് വാ​ദി സു​ക് സം​സ്കാ​രം. ബു​ഹൈ​സി​ൽ ഉ​ട​നീ​ളം ഇ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ കാ​ണാം. ഒ​മാ​നി​ലെ സോ​ഹ​റി​ന് പ​ടി​ഞ്ഞാ​റ് കി​ട​ക്കു​ന്ന ഹ​രി​ത മ​നോ​ഹ​ര​മാ​യ താ​ഴ്വ​ര​യി​ൽ നി​ന്നാ​ണ് ഇ​തി​ന് പേ​ര് ല​ഭി​ച്ച​ത്. ഉ​മ്മു​നാ​ർ സം​സ്കാ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ വ​ഴി​ക​ൾ തെ​ളി​യു​ന്ന​ത്. കാ​ർ​ഷി​ക- ക്ഷീ​ര​മേ​ഖ​ല​ക​ളാ​യി​രു​ന്നു ഈ ​പ്ര​ദേ​ശം.

ജ​ല​സാ​ന്നി​ധ്യം തേ​ടി​യു​ള്ള ബ​ദു​വി​യ​ൻ യാ​ത്ര​ക​ളി​ൽ അ​നാ​ഥ​മാ​യി പോ​യ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ബു​ഹൈ​സി​ന്‍റെ ഉ​ത്​​ഖ​ന​ന​ത്തി​ൽ ഗ​വേ​ഷ​ക​രെ വി​സ്മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​മ്മു​ൽ​നാ​ർ കാ​ല​ഘ​ട്ട​ത്തെ​ത്തു​ട​ർ​ന്ന് മ​നു​ഷ്യ​രു​ടെ ശീ​ല​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലു​മു​ള്ള മാ​റ്റ​ത്തി​ന്‍റെ ഏ​റ്റ​വും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ വാ​ദി സു​ക്ക് ജ​ന​ത​യു​ടെ ശ്മ​ശാ​ന​ങ്ങ​ളി​ൽ കാ​ണാം. ബു​ഹൈ​സി​ലേ​ക്കു​ള്ള പാ​ത​ക​ൾ​ക്ക് യാ​ത്ര​ക്കാ​രോ​ട് പ​റ​യാ​നു​ള്ള​ത് ഈ ​സ​വി​ശേ​ഷ​ത​യാ​ണ്.

പു​രാ​ത​ന ആ​യു​ധ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് വാ​ദി സൂ​ക് ശ്മ​ശാ​ന​ങ്ങ​ൾ. ഈ ​ആ​യു​ധ​ശേ​ഖ​ര​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ശ​വ​കു​ടീ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ട്ര​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. 2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഇ​രു​മ്പു​യു​ഗ​ത്തി​ൽ നി​ർ​മി​ച്ച കോ​ട്ട​യും കാ​ണാം. ദി​ൽ‌​മു​നു​മാ​യും സി​ന്ധൂ​ന​ദീ​ത​ട സം​സ്കാ​ര​വു​മാ​യു​ള്ള ബ​ന്ധ​ത്തെ പ​റ്റി പ​റ​ഞ്ഞു ത​രും അ​ൽ ബു​ഹൈ​സ്.

ചെ​പ്പ് തു​റ​ന്ന് ഗ​വേ​ഷ​ക​ർ

1973 ൽ ​ഇ​റാ​ഖി​ൽ നി​ന്നു​ള്ള പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​ണ് ബു​ഹൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശി​യ​ത്. എ​ന്നാ​ൽ, 1980ക​ളു​ടെ അ​വ​സാ​നം വ​രെ വി​പു​ല​മാ​യ ഖ​ന​നം ന​ട​ന്നി​ല്ല. ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ർ 1990 ക​ളു​ടെ ആ​രം​ഭ​ത്തി​ൽ ന​ട​ത്തി​യ ഉ​ദ്ഖ​ന​ന​മാ​ണ് പൗ​രാ​ണി​ക​ത​യു​ടെ മ​ണ്ണ​ര​ടു​ക​ളി​ൽ നി​ന്ന് ച​രി​ത്ര​ത്തി​ന്‍റെ ശ​വ​ക​ല്ല​റ​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഷാ​ർ​ജ സ​ർ​ക്കാ​രി​ന്‍റെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്‍റി​ക്വി​റ്റീ​സി​ലെ ഗ​വേ​ഷ​ക​ർ ബി.​എ​ച്ച്.​എ​സ് 12 എ​ന്ന ശ​വ​ക്കു​ഴി​യി​ൽ ഒ​ട്ട​ക​ത്തെ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​ദേ​ശം ഗ​വേ​ഷ​ക​രു​ടെ ഇ​ഷ്ട ഭൂ​മി​ക​യാ​യി. തെ​ക്ക​ൻ അ​റേ​ബ്യ​യി​ലെ പ്ര​ധാ​ന ന​വീ​ന ശി​ലാ​യു​ഗ സൈ​റ്റു​ക​ളി​ലൊ​ന്നാ​യി ജ​ബ​ൽ ബു​ഹൈ​സ് മാ​റി.

600ഓ​ളം പേ​രു​ടെ പൂ​ർ​ണ്ണ അ​വ​ശി​ഷ്ട​ങ്ങ​ൾ സൈ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. യു​ഗ​ങ്ങ​ളി​ൽ നി​ന്ന് യു​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ബു​ഹൈ​സി​ന്‍റെ ശി​ലാ​പാ​ളി​ക​യി​ൽ തീ​ർ​ത്ത ശി​ൽ​പ​ങ്ങ​ളി​ൽ നി​ന്ന് മ​നു​ഷ്യ​ന്‍റെ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വാ​യി​ച്ചെ​ടു​ക്കാം.


Read Previous

ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്ന പ്രവണത വര്‍ധിക്കുന്നു; പൊതുജനങ്ങള്‍ ഇടപെന്നതോടെ ചിലര്‍ മുതലെടുപ്പ് നടത്തുന്നു, പണപ്പിരിവ് പ്രോല്‍സാഹിപ്പിച്ചവരെ സൗദിയില്‍ ചോദ്യം ചെയ്യുന്നു; കൊലക്കേസുകളിലെ സെലിബ്രിറ്റി ഇടപെടലുകള്‍ ആശാസ്യമല്ലെന്ന് നിയമവിദഗധര്‍

Read Next

വിഴിഞ്ഞം പദ്ധതി കടല്‍ക്കൊള്ളയാണെന്ന് ആരോപിച്ചവരുണ്ട്; ഉമ്മന്‍ചാണ്ടി പിന്തിരിഞ്ഞോടിയില്ല: വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »