റിയാദ് : ഒ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഓഐസിസി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ നേതൃത്വം ചാര്‍ജ് എടുത്തു . കഴിഞ്ഞ 30 വര്‍ഷമായി റിയാദിലെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന മാത്യു ജോസഫ് ആണ് പ്രസിഡണ്ട്. വിവിധങ്ങളായ സാമൂഹ്യ സംഘടനകളുടെ അമരക്കാരന്‍ ആയ അലി ആലുവ ആണ് വര്‍ക്കിംഗ് പ്രസിഡണ്ട് സംഘടന ജനറല്‍ സെക്രട്ടറി ആയി അജീഷ് ചെറുവട്ടൂരിനെയും ട്രഷറര്‍ ആയി ജാഫര്‍ ഖാനെയും തിരഞ്ഞെടുത്തു .തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ വരണാധികാരികളായ നൗഫൽ പാലക്കാടൻ , രഘുനാഥ് പറശ്ശിനിക്കടവ് എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കി

.
മാത്യു വര്ഗീസ് , റിജോ ഡൊമിനിക്കോസ് ( വൈസ് പ്രസിഡന്റ് ) സലാം പെരുമ്പാവൂർ , ജോജോ ജോർജ് ( ജനറൽ സെക്രട്ടറി ) സലാം ബതൂക് ( ജോയിന്റ് ട്രെഷറർ ) വിവിധ ചുമതലയുള്ള സെക്രട്ടറിമാരായി ഇബ്രാഹിം ഹൈദ്രോസ് , ജോബി ജോർജ് , നാസർ ആലുവ , അൻസൽ, റൈജോ സെബാസ്റ്യൻ , സകീർ കലൂർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഒഐസിസി റിയാദ് റീജിണൽ കമ്മിറ്റി കൗൺസിലിലേക്ക് ശുകൂർ ആലുവ, നാദിർ ഷാ റഹിമാൻ, ജോൺസൻ മാർക്കോസ് , ഡൊമിനിക് സാവിയോ , നൗഷാദ് ആലുവ , പ്രവീൺ ജോർജ്, ജോമി ജോൺ എന്നിവരെയും ജില്ലാ നിർവാഹക സമിതിലേക്കു ആൻസൺ, ബിനു കെ തോമസ് , സന്തോഷ് തോമസ് , നൗഷാദ് പള്ളത്ത് , ബാദുഷ മുവാറ്റുപുഴ, സിദ്ദിഖ് കോതമംഗലം, ജലീൽ കൊച്ചിൻ , ലാലു വർക്കി , ബിനു ജോർജ് , ബിബിൻ വിശ്വനാഥ് , ഷാനവാസ് അസിസ് , സിജോയ് ചാക്കോ , മിറാഷ് , കരീം കാണാപുരം, അൻസാർ ശ്രീമൂല നഗരം എന്നിവരെയും തെരെഞ്ഞെടുത്തു.