റിയാദ് : ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരി ക്കുന്നു…കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി റിയാദിന്റെ മണ്ണിൽ വരയിലും വർണ്ണത്തിലും അത്ഭുതങ്ങൾ രചിക്കുകയാണ്. പേന, പെൻസിൽ, ടീ പൊടി, കോഫി പൊടി, ജല ചായം, കളർ പെൻസിലുകൾ, അക്രിലിക് പെയിന്റ്, മണൽ, ഗ്ലിറ്റർ , കല്ലുകൾ, ക്രയോണുകൾ, ഓയിൽ പാസ്റ്റലുകൾ, കരി, മാർക്കറുകൾ എന്നിങ്ങനെ എന്തും ഉപയോഗി ച്ചു മനോഹരമായ സൃഷ്ടികൾ നടത്തി അത്ഭുതപ്പെടുത്തുകയാണ് എം ബി എ ക്കാരി കൂടിയായ മിനുജ മുഹമ്മദ് എന്ന കലാകാരി.
ഇത്തരത്തിൽ മേൽ പറഞ്ഞ പതിന്നാലില്‍ അധികം വസ്തുക്കൾ ഉപയോഗിച്ചും, വിവിധയിനം കലകളെ കൂട്ടിയിണക്കി പ്രയോഗത്തിൽ വരുത്തിയും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഛായചിത്രം വെറും രണ്ട് മണിക്കൂറിനുള്ളിൽ മിനുജ തീർത്തു. 2021 ഫെബ്രുവരി 5ന് രചിച്ച ഈ ചിത്രം ബുക്സ് ഓഫ് റെക്കോർഡസിന്റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ ലോക റെക്കോർഡിൽ ഇടം പിടിച്ചു, ന്യൂ ഡൽഹി ആസ്ഥാനമാക്കി യുള്ള ഐ ബി ആര് ല്‍ നിന്നും മിനുജ ആർട്ട് വർക്ക് ചെയ്യുന്നതിന്റെ മുഴു നീള വീഡിയോ അയച്ചു നൽകി വിദഗ്ധർ അത് വിശകലനം നടത്തിയാണ് ഈ റെക്കോർഡിനായി മിനുജയുടെ മനോഹരമായ സൃഷ്ട്ടി തിരഞ്ഞെടുത്തത.

കഴിഞ്ഞ നാല് വർഷമായി റിയാദിൽ താമസിക്കുന്ന മിനുജ മുഹമ്മദ് നിരവധി കലാ പ്രദർശനങ്ങ ളിൽ പങ്കാളിയായിട്ടുണ്ട്.സ്വദേശി പൗരന്മാർ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം തന്നെ മിനുജ യുടെ ചിത്രങ്ങൾ വാങ്ങിയിട്ടുണ്ട്. കേരള മണ്ണിൽ നിന്നൊരു വനിത സൗദിയുടെ മണ്ണിൽ തന്റെ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും വിസ്മയങ്ങൾ തീർക്കുമ്പോൾ മിനുജ മുഹമ്മദ് എന്ന കലാകാരി റിയാദ് മലയാളി സമൂഹത്തിനൊന്നാകെ അഭിമാനമാകുകയാണ്. ലോക റെക്കോർഡിൽ ഇടം പിടിച്ച തന്റെ ചിത്രം സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനു നേരിട്ട് സമ്മാനിക്കണം എന്നതാണ് ഇനിയുള്ള ആഗ്രഹമെന്നും മിനൂജ പറയുന്നു.. ഭര്‍ത്താവ് സനീഷ് നാല് വര്‍ഷമായി റിയാദില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്നു ഒരു കുട്ടിയുണ്ട്.