അവര്‍ കളിക്കാന്‍ പോയത് സ്വന്തം ഇഷ്ടത്തിന്; ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത് തനിയെ തിരിച്ചു വരട്ടെയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി


മുംബൈ: ഇന്ത്യയില്‍ ഐപിഎല്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തിരിച്ചുവരവിന് പ്രത്യേക സന്നാഹങ്ങള്‍ ഒരുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ടൂര്‍ണമെന്റ് കഴി ഞ്ഞാല്‍ താരങ്ങളെ തിരിച്ചെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണം; വിമാന സര്‍വീസു കള്‍ റദ്ദു ചെയ്ത സാഹചര്യത്തില്‍ താരങ്ങളുടെ തിരിച്ചുവരവിന് പ്രത്യേക വിമാനം ഒരുക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് മോറിസണിന്റെ പ്രതികരണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഓസ്‌ട്രേലിയ റദ്ദു ചെയ്തിട്ടുണ്ട്.

‘ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം തീരുമാനം പ്രകാരമാണ് ഐപിഎല്‍ കളിക്കാന്‍ പോയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത്. അതുകൊണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെ ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിക്കാന്‍ പ്രത്യേക സന്നാഹം ഒരുക്കേണ്ടതില്ല. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുഖേന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി ആലോചിക്കാം’, സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.

നിലവില്‍ മൂന്നു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇതിനകം ടൂര്‍ണമെന്റ് മതിയാക്കി നാട്ടില്‍ തിരിച്ചെത്താ നുള്ള പുറപ്പാടിലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആന്‍ഡ്രൂ ടൈ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരി ന്റെ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഐപിഎല്ലില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചു കഴിഞ്ഞു. ഇതേസമയം സ്റ്റീവ് സ്മിത്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), പാറ്റ് കമ്മിന്‍സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), നതാന്‍ കോള്‍ട്ടര്‍നൈല്‍ (മുംബൈ ഇന്ത്യന്‍സ്) പോലുള്ള പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ തുടരുന്നുണ്ട്.

റിക്കി പോണ്ടിങ്, ഡേവിഡ് ഹസി, മൈക്ക് ഹസി, ജെയിംസ് ഹോപ്‌സ് പോലുള്ള മുന്‍താരങ്ങളും വിവിധ ഫ്രാഞ്ചൈസികളുടെ പരിശീലകരാണ്. ഔദ്യോഗിക കമ്മന്റേറ്റര്‍ പാനലിലും ഓസ്‌ട്രേലിയന്‍ സാന്നിധ്യം കാണാം. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലാറ്റര്‍, ലിസ സ്താലേക്കര്‍ തുടങ്ങിയ നിരവധി ഓസ്‌ട്രേലിയക്കാര്‍ ഐപിഎല്ലിന്റെ ഭാഗമാവുന്നു. എന്തായാലും ഇവരെ തിരിച്ചെത്തിക്കാ നുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതേ സമയം, ഐപിഎല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കു മെന്ന ഉറപ്പു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ചൊവാഴ്ച്ച നല്‍കിയിട്ടുണ്ട്.

വിദേശ താരങ്ങളെ അവരുടെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരി ക്കും, ബിസിസിഐ ഇന്ന് അറിയിച്ചു. ‘ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ എങ്ങനെ തിരിച്ച് നാട്ടിലെത്തുമെന്ന ആശങ്ക വിദേശ താരങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒന്നും പേടിക്കാനില്ല; ഇവരെ സുരക്ഷിതമായി നാട്ടിലെത്തി ക്കാനുള്ള ഉത്തരവാദിത്വം ബിസിസിഐക്കുണ്ട്’, താരങ്ങള്‍ക്ക് അയച്ച കത്തില്‍ ബിസിസിഐ സിഇഓ ഹമാംഗ് അമിന്‍ പറഞ്ഞു. ‘ഓരോ താരവും തടസ്സങ്ങളില്ലാതെ നാട്ടില്‍ തിരിച്ചെത്തിയെന്ന് ബിസിസിഐ ഉറപ്പുവരുത്തും. നിലവിലെ സാഹചര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ വിദേശ താരങ്ങളെ അതത് നാടുകളില്‍ തിരിച്ചെത്തിക്കാന്‍ ബിസിസിഐ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഓരോ താരത്തെയും സ്വന്തം നാടുകളില്‍ തിരിച്ചെത്തി ക്കാനുള്ള പ്രതിജ്ഞാബദ്ധത ബിസിസിഐക്കുണ്ട്’, കത്തില്‍ സിഇഓ അറിയിച്ചു. നിലവില്‍ ആറു വേദികളിലായാണ് ഐപിഎല്‍ നിശ്ചയിച്ചിരിക്കുന്നത്. ടീമുകളുടെ മുംബൈ, ചെന്നൈ പാദങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മത്സര ങ്ങളും അരങ്ങേറുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.


Read Previous

അന്ത്രാരാഷ്ട്ര അംഗികാരം നേടി റിയാദില്‍ നിന്ന് മലയാളി വനിതാചിത്രകാരി മിനൂജ മുഹമ്മദ്‌ വരയിലും വർണ്ണത്തിലും അത്ഭു തങ്ങൾ രചിക്കുകയാണ്.

Read Next

പൊരുതി നേടിയ വിജയം ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular