Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്ന് വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി ചുരത്തിൽ ​ഗതാ​ഗത തടസം, പന്തല്ലൂരിൽ ഇന്ന് ഹർത്താൽ


ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ നീലഗിരിയിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമ്മക്കൊപ്പം പോകവെയാണ് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കര്‍-ദേവി ദമ്ബതികളുടെ മകള്‍ നാന്‍സിയാണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകിട്ട്, ഗൂഡല്ലൂര്‍ പന്തല്ലൂരിലെ തൊണ്ടിയാളം പ്രദേശത്താണ് സംഭവം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതര പരുക്കുകളോടെ, തേയില തോട്ടത്തില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

മേഖലയില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പുലിയുടെ ശല്യമുണ്ട്. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്. ആക്രമത്തില്‍ പരുക്കേറ്റ ഗോത്രവിഭാഗത്തില്‍പ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു.കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും രണ്ടു ദിവസം മുന്‍പ് പുലി ആക്രമിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ നാളെ ഹർത്താൽ. ​ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ​ഗതാ​ഗതം തടസപ്പെട്ടു.


Read Previous

കേളി കലണ്ടർ 2024 പ്രകാശനം ചെയ്തു 

Read Next

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »