
ന്യൂഡൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ ഫലം കണ്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്പൂർണ ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കണം. കേന്ദ്ര സർക്കാരിന്‍റെ നിഷ്ക്രിയത്വം കാരണം നിരപരാധികൾ കൊലചെയ്യപ്പെടുകയാണെന്നും രാഹുൽ വിമർശനം നടത്തി.