ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ ഉടന്‍ യാഥാര്‍ത്ഥമാക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതുവരെ മൂന്ന് കോടി വീടുകള്‍ നിര്‍മിച്ചു നല്‍കി. രാജ്യത്തെ ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ രാജ്യത്താകെ സ്ഥാപിക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പാദനം കൂട്ടും.

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും.
വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീ കരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. ഇ-വാഹനരംഗ മേഖല വിപുലമാക്കും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി പറഞ്ഞു.