കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍, ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ ഉടന്‍ യാഥാര്‍ത്ഥമാക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതുവരെ മൂന്ന് കോടി വീടുകള്‍ നിര്‍മിച്ചു നല്‍കി. രാജ്യത്തെ ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ രാജ്യത്താകെ സ്ഥാപിക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പാദനം കൂട്ടും.

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും. വിമാനത്താവള വികസനം തുടരും.

വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീ കരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും. ഇ-വാഹനരംഗ മേഖല വിപുലമാക്കും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ യശസ് ഉയര്‍ത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നതിന് ഇന്ത്യ നേതൃത്വം വഹിച്ചത് ചരിത്രപരമാണെന്നും ധനമന്ത്രി പറഞ്ഞു.


Read Previous

ഒ.ഐ.സി.സി റിയാദ് ഇടുക്കി ജില്ലാകമ്മിറ്റി ഡീൻ കുര്യാക്കോസ് എം.പി.ക്ക് സ്വീകരണം നൽകി

Read Next

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular