മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍


ചവറ സൗത്ത്(കൊല്ലം): മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍ കബീര്‍കുട്ടി(49)യാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്.

പോലീസ് പറയുന്നത്: കുട്ടി പഠിക്കുന്ന മതപാഠശാലയിലെ അധ്യാപകനായ കബീര്‍കുട്ടി 2023 ഓഗസ്റ്റില്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തുകയും, മറ്റു കുട്ടികള്‍ ഇല്ലാത്തപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. പലതവണ കുട്ടിയെ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടി കഴിഞ്ഞദിവസം ഇതേക്കുറിച്ച് മാതാവിനോട് പറഞ്ഞതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെകോടതിയില്‍ ഹാജരാക്കി.


Read Previous

എല്‍.കെ. അദ്വാനിയ്ക്ക് ഭാരതരത്‌ന

Read Next

സ്‌കൂളില്‍ വെള്ളമില്ല; 20 ലിറ്ററിന്റെ കാനില്‍ കൂട്ടുകാര്‍ക്ക് വെള്ളവുമായി ദേവതീര്‍ഥ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »