ജിദ്ദ: വേള്‍ഡ് മലയാളി ഹോം ഷെഫ് ‘പെണ്‍പുലരി’ എന്ന ശീര്‍ഷകത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫെബ്രുവരി 9 ന് (വെള്ളിയാഴ്ച) വൈവിധ്യമാര്‍ന്ന പരിപാടികളോടെ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. വേള്‍ഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ പ്രമുഖ നടിയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍, പ്രമുഖ പിന്നണി ഗായിക പാര്‍വതി മേനോന് എന്നിവര്‍ക്ക് പുറമെ ജിദ്ദയിലെ കലാകാരന്മാരും കലാകാരികളും വിവിധ കലാരൂപങ്ങളുടെയും സംഗീത വിരുന്നിന്റെയും ഭാഗമാകും.
ആഗോള വനിതാ ശാക്തീകരണം ലക്ഷ്യമാക്കി റസീല സുധീറിന്റെ (യു. എ. ഇ ) നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് വേള്‍ഡ് മലയാളി ഹോം ഷെഫ്. ജിദ്ദയിലെ പ്രമുഖ ഗായിക സോഫിയാ സുനിലാണ് ജിദ്ദ കോ ഓര്‍ഡിനേറ്റര്‍
വൈകുന്നേരം ആറു മണി മുതല്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ ആരംഭിക്കുന്ന പെണ്പുലരിയില് നാട്ടില്‍ നിന്നെത്തുന്ന കലാകാരികള്‍ക്ക് പുറമെ ജിദ്ദയിലെ ഗായികമാരും കലാകാരികളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. പ്രോഗ്രാമിന്റെ സംഘാടനച്ചുമതല പൂര്‍ണമായും വനിതകളുടെ നേതൃത്വത്തിലായിരി ക്കുമെന്ന് വാര്‍ത്താ സമ്മേളത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സോഫിയ സുനില്‍, നൂറുന്നിസ ബാവ, റൂഫ്ന ഷിഫാസ്, സുഹ്റ ഷൌക്കത്ത്, മൗഷ്മി ഷരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.