ടൂറിസം രംഗത്ത് സൗദിയുടെ വന്‍ കുതിപ്പ്; നിയോമിനു കീഴില്‍ വീണ്ടും നിരവധി പ്രോജക്റ്റുകള്‍, വരുന്നു സെയ്‌നര്‍; മെംബര്‍മാര്‍ക്കുള്ള ആഡംബര ബീച്ച് ക്ലബ്‌.


റിയാദ്: 500 ബില്യണ്‍ ഡോളറിന്റെ മെഗാ ടൂറിസം പദ്ധതിയായ സൗദിയുടെ നിയോമി ന്റെ ഭാഗമായി അഖബ ഉള്‍ക്കടലിന്റെ അതിമനോഹരമായ തീരപ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ സ്വകാര്യ മെംബര്‍മാര്‍ക്കായി ആഡംബര ക്ലബ് നിര്‍മി ക്കുന്നു. സെയ്‌നര്‍ എന്ന പേരില്‍ നിര്‍മിക്കുന്ന ക്ലബ്ബ് ദൈനംദിന ജീവിത തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ അഖബ തീരത്ത് അംഗങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സങ്കേതമായി രിക്കും.

മനുഷ്യരുടെ ഇടപെടലുകളില്ലാതെ തീര്‍ത്തും ശാന്തസുന്ദരമായ കടലോര പ്രദേശത്ത് അഖബ ഉള്‍ക്കടലിന് അഭിമുഖമായാണ് ബീച്ച് ഫ്രണ്ട് വിശ്രമകേന്ദ്രം. വളര്‍ന്നുവരുന്ന വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയുടെ വികസനത്തില്‍ സുപ്രധാന പദ്ധതിയായി സെയ്നര്‍ മാറുമെന്ന് നിയോം പത്രക്കുറിപ്പില്‍ അറിയിച്ചു. അതിമനോഹര വാസ്തുവിദ്യാ രൂപകല്‍പ്പനയില്‍ വിശ്രമത്തിനും വിനോദത്തിനും സംഭാഷണത്തിനും അനുയോജ്യ മായ അന്തരീക്ഷം സെയ്നര്‍ പ്രദാനംചെയ്യും.

പ്രകൃതിദത്തമായ ഭൂപ്രദേശത്തെ മനോഹാരിത മുഴുവന്‍ നുകരാന്‍ കഴിയുന്ന വിധത്തിലാണ് സെയ്നര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നിയോ പ്രസ്താവനയില്‍ പറഞ്ഞു. അതിഥികളെ മനോഹരമായ തീരങ്ങളിലേക്ക് ഇത് കൂട്ടിക്കൊണ്ടുപോകുന്നു. ക്ലബ് അംഗങ്ങള്‍ക്ക് ഒറ്റയ്ക്ക് മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ സ്വകാര്യ വിശ്രമത്തിനുള്ള സ്ഥലങ്ങളും ഒരുമിച്ച് ഇരിക്കാനുള്ള സാമൂഹിക ഇടങ്ങളും ഇവിടെയുണ്ടാവും.


Read Previous

മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍ മതി; സൗദി സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട

Read Next

ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന്, ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »