
മുംബൈ: നാസിക്കിൽ പൊലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ വച്ച് സർവീസ് തോക്കിൽ നിന്നു വെടിയുതിർത്ത് ജീവനൊടുക്കി. അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്.
വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.
എസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.