Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പോകാനുള്ള യാത്രികര്‍ തിരുവനന്തപുരത്തെത്തി; യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിയ്ക്കും


തിരുവനന്തപുരം: രാജ്യത്തിന്‍റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്‍യാന്‍റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തും.

ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേയ്ക്കയയ്ക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിയ്ക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വി.എസ്.എസ്.സി.യില്‍ എത്തിയിട്ടുണ്ട്. പത്തരയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങുക.

ഗഗന്‍യാനില്‍ യാത്രികരിലൊരാളായി മലയാളിയുമുണ്ടെന്ന് സൂചനയുണ്ട്. ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലനം നേടിയ നാലുപേരില്‍ ഒരാള്‍ സുഖോയ്- 30 പൈലറ്റായ പ്രശാന്ത് നായരാണെന്നാണ് അനൗദ്യോഗിക വിവരം. ഇദ്ദേഹമായിരിക്കും ഗഗന്‍യാന്‍ യാത്രാസംഘത്തിന്റെ കമാന്‍ഡറെന്നാണ് വിവരം. യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു.

2025 അവസാനത്തോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ. കരുതുന്നത്. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിക്കുന്നത് ഇക്കൊല്ലം അവസാനം ഉണ്ടാകുമെന്നും കരുതുന്നു. തുടര്‍ന്നുള്ള രണ്ട് പരീക്ഷണദൗത്യങ്ങള്‍ക്കുശേഷമാകും ഗഗന്‍യാന്‍ പദ്ധയില്‍ മനുഷ്യനെ ഉള്‍പ്പെടുത്തുക.

വി.എസ്.എസ്.സി., സതീഷ് ധവാന്‍ സ്‌പെയ്സ് സെന്റര്‍, ഐ.പി.ആര്‍.സി. മഹേന്ദ്രഗിരി എന്നിവിടങ്ങളിലുള്ള മൂന്നുപദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും.

ഐ.എസ്.ആര്‍.ഒ.യിലെ പരിപാടികള്‍ക്ക് ശേഷം കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും. കേരള പദയാത്രാ സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനമോ പ്രധാനമന്ത്രിയുടെ റോഡ് ഷോയോ ഉണ്ടാകില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു. ബി.ജെ.പി. പുതുതായി നിര്‍മിച്ച സംസ്ഥാന കാര്യാലയത്തിലും പ്രധാനമന്ത്രി എത്തില്ല.

ഉച്ചയ്ക്ക് 1.20-ന് തിരുവനന്തപുരത്തുനിന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തമിഴ്നാട്ടിലേക്ക് പോകും. 28-ന് ഉച്ചയ്ക്ക് 1.10-ന് തിരുനെല്‍വേലിയില്‍നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15-ന് മഹാരാഷ്ട്രയിലേക്ക് പോകും.


Read Previous

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിയ്ക്കാൻ സാധ്യത കുറവ്; കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് മത്സരിച്ചേയ്ക്കും

Read Next

യു.കെയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരായ ആക്രമണം; തക്കതായ നടപടി പ്രതീക്ഷിക്കുന്നുവെന്ന്, വിദേശകാര്യമന്ത്രി ജയശങ്കർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »