#Know Your Candidate App | സ്ഥാനാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം; നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെവൈസി )ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ്പ് ആണ് കെവൈസി.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.


Read Previous

#Investigation against Kalamandalam Sathyabhama | കലാമണ്ഡലം സത്യഭാമക്കെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷൻ

Read Next

Arvind Kejriwal ED custody: ഇഡി കസ്റ്റഡിയിലിരുന്ന് ആദ്യ സർക്കാർ ഉത്തരവിൽ ഒപ്പുവെച്ച് അരവിന്ദ് കെജ്രിവാൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »