റിയാദ് : ജാമിഅ: നൂരിയ്യ : അറബിയ്യ പൂർവ വിദ്യാർഥി സംഘടന ഓസ്ഫോജ്ന റിയാദ് കമ്മിറ്റിയും ജാമിഅ: റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം നടത്തി. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.

ബശീർ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജാമിഅ പ്രൊഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് കോയ തങ്ങൾ ചെട്ടിപ്പടി, KMCC റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എസ് ഐ സി നേതാക്കളായ ബശീർ ഫൈസി ചുങ്കത്തറ, അബൂബക്കർ ഫൈസി വെള്ളില, റശീദ് ഫൈസി നാട്ടുകൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
ഇഫ്താർ സംഗമത്തിന് സജീർ ഫൈസി നാട്ടുകൽ, അലി ഫൈസി പനങ്ങാങ്ങര, ഉമർ ഫൈസി ചെരക്കാ പറമ്പ്, അബ്ദുറഹ്മാൻ ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി. സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും സുലൈമാൻ ഫൈസി നന്ദിയും പറഞ്ഞു