Moscow Terror Attack: മോസ്‌കോ ഭീകരാക്രമണം: വെടിവെപ്പ് നടത്തിയവരുടെ ചിത്രം പുറത്ത്


മോസ്‌കോയിലെ കൺസേർട്ട് ഹാളിലുണ്ടായ ആക്രമണത്തിന്റെ ചിത്രവും ബോഡികാം ഫൂട്ടേജും പങ്കുവെച്ച് ഐഎസ്ഐഎഎസ് (ISIS). 133 പേരുടെ മരണത്തി നിടയാക്കിയ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ (ഐഎസ്ഐഎസ്-കെ) ഏറ്റെടുത്തിരുന്നു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇവരെ മറ്റ് ഏഴ് പേർക്കൊപ്പം ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് (Russian President) വ്ളാഡിമിർ പുടിൻ (Vladimir Putin). ഇതോടൊപ്പം ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് നിരവധി നിരപരാധികൾ ഇരകളായെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ആക്രമണത്തിന് ഇരയായവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പുടിൻ പറഞ്ഞിരുന്നു. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് മാർച്ച് 23ന് ഉണ്ടായത്.

ഈ ആക്രമണത്തിന് പിന്നിൽ ആരായാലും അവരെ വെറുതെ വിടില്ലെന്ന് താൻ സത്യം ചെയ്യുന്നുവെന്നും തോക്കുധാരികൾ യുക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മോസ്കോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഇരച്ചെത്തിയ അഞ്ചംഗ മുഖംമൂടി സംഘം സംഗീത ആസ്വാദകർക്കെതിരെ തലങ്ങും വിലങ്ങും നിറയൊഴി ക്കുകയായിരുന്നു.


Read Previous

#UDF election campaign in Riyadh|ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തെരഞ്ഞെടുപ്പ്; ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതിയുമായി റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

Read Next

#Osfojna, Jamia Nooria| ഓസ്ഫോജ്ന, ജാമിഅ നൂരിയ സയുക്ത ഇഫ്താർ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular