റിയാദ് :റിയാദ് കലാഭവന്റ് അത്താഴ വിരുന്നും റഹിം സഹായ ഫണ്ടും മലാസിലെ സഫ്രാൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫിന്റെ ആദ്യക്ഷതയിൽ കൂടിയ പരുപാടിയിൽ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി അലക്സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി .

16 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹീം എന്ന യുവാവിന്റെ മോചനത്തിന് വേണ്ടി കലാഭവൻ ഭാരവാഹികൾ സ്വരൂപിച്ച 50000 രൂപയുടെ ചെക്കും അന്നേ ദിവസം കളക്ട് ചെയ്ത തുകയും ചേർത്ത് റഹിം നിയമ സഹായ സമിതി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറയ്ക്ക് കലാഭവൻ ഭരണ സമിതി അംഗങ്ങൾ കൈമാറി.വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ട കലാഭവന്റെ പ്രവർത്തകനും, തിരുവനന്ത പുരം-കല്ലമ്പലം സ്വദേശിയുമായ ഷാജിൻ കല്ലമ്പലത്തിന് വേണ്ടിയുള്ള ദുആ മജ്ലിസും, അനുശോചന യോഗവും നടത്തി.
വേൾഡ് മലയാളി കൗൺസിൽ രക്ഷധികാരി ഡോ..ജയചന്ദ്രൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ,, ജി. എം. എഫ് ചെയർമാൻ റാഫി പാങ്ങോട്, IISR ഹെഡ് മിസ് മൈമൂന അബ്ബാസ്, ബ്ലഡ് ഡൊണേഷൻ കേരള കോർഡിനേറ്റർ ഗഫൂർ കൊയിലാണ്ടി,പ്ലീസ് ഇന്ത്യ രക്ഷാധികാരി ലത്തീഫ് തെച്ചി, പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രസിഡന്റ് സലീം വാലാലപ്പുഴ, എംകെ ഫുഡ് മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്, റിയാദിലെ സാമൂഹിക പ്രവർത്തകരായ സലീം അർത്തിയിൽ, സിദ്ദിഖ് കല്ലൂപ്പറമ്പൻ, നാസർ കല്ലറ, കലാഭവൻ രക്ഷാധികാരികളായ വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കല്ലമ്പലം, വൈസ് ചെയർമാൻ നാസർ ലയ്സ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിൻ സെക്രട്ടറി ഫഹദ് നീലാം ചേരി സ്വാഗതവും, ട്രഷറർ കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, മീഡിയ കൺവീനർ സജീർ ചിതറ, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ മാവൂർ, ഷിബു ജോർജ്, നജീബ്, അസിസ്, പ്രജീഷ് മുഹമ്മദ് നിസാമുദീൻ,ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഉസ്താദ് യഹിയ റമദാൻ സന്ദേശം നൽകി.