#Saudi IMCC | സൗദി ഐ.എം.സി.സിക്ക് പുതിയ നേതൃത്വം, യൂനുസ് മൂന്നിയൂര്‍ പ്രസിഡണ്ട്‌.


ജിദ്ദ: നാഷണല്‍ ലീഗിന്റെ പ്രവാസി വിഭാഗമായ സൗദി ഇന്ത്യന്‍ മൈനോരിറ്റിസ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ജിദ്ദയില്‍ ചേര്‍ന്ന് 2024 – 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൊയ്തീന്‍ ഹാജി തിരൂരങ്ങാടി (രക്ഷാധികാരി), യൂനുസ് മൂന്നിയൂര്‍ അല്‍ ഖുറയാത്ത് (പ്രസിഡന്റ്), നാസര്‍ കുറുമാത്തൂര്‍ റിയാദ്, കരീം മൗലവി കട്ടിപ്പാറ മദീന, അബ്ദുല്‍ ഗഫൂര്‍ എപി ജിദ്ദ (വൈസ് പ്രസിഡന്റ്), നവാഫ് ഓസി ദമാം (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ വണ്ടൂര്‍ ജിദ്ദ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ ലത്തീഫ് കൊണ്ടാടന്‍ മദീന, അബു കുണ്ടായി ജിദ്ദ, ഷാജഹാന്‍ ബാവ റിയാദ് (സെക്രട്ടറി), എന്‍കെ ബഷീര്‍ കൊടുവള്ളി അല്‍ ഖസീം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

എ.എം അബ്ദുല്ലക്കുട്ടി (ജിദ്ദ), മുഫീദ് കൂരിയാടന്‍ (ജുബൈല്‍), ഷാജി അരിമ്പ്രത്തൊടി (ജിദ്ദ), അബ്ദുല്‍ കരീം (ദമാം), മുഹമ്മദ് കുട്ടി എപി ചേളാരി (റിയാദ്), എംഎം അബ്ദുല്‍ മജീദ് തിരൂരങ്ങാടി (ജിദ്ദ), സലിം കൊടുങ്ങല്ലൂര്‍ (അല്‍ ഖുറയാത്ത്), അബ്ദുള്‍റഹിമാന്‍ എംകെ (തബൂക് ദുബ), നിസാര്‍ കാവതികുളം (ജിദ്ദ), നജ്മുദ്ധീന്‍ (അല്‍ ഖോബാര്‍), ഇബ്‌റാഹീം വേങ്ങര (ജിദ്ദ), തന്‍സീര്‍ ഖിളരിയ ബേക്കല്‍ (നാരിയ ഖഫ്ജി), എന്‍എം അഷ്റഫ് വേങ്ങര (മഹായില്‍, ഖമീസ്മുശൈത്ത്), ശരീഫ് തെക്കന്‍ (അല്‍ ഖുറയാത്ത്), സിഎച്ച് അബ്ദുല്‍ ജലീല്‍, നൗഷാദ് മാരിയാട്, ഇസ്മായില്‍ എടക്കാടന്‍ (റിയാദ്), അമീര്‍ പുകയൂര്‍, സദഖത്ത് സഞ്ചിരി എന്നിവരടങ്ങുന്ന 30 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തെരെഞ്ഞെടുത്തു.

യോഗത്തില്‍ ജിസിസി കമ്മറ്റി ചെയര്‍മാന്‍ എഎം അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. മുഫീദ് കൂരിയാടന്‍ സ്വാഗതം പറഞ്ഞു. നിലവിലെ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അവതരണവും തുടര്‍ന്ന് സംഘടനാ ചര്‍ച്ചയും നടന്നു. വിവിധ യൂണിറ്റുകളില്‍ നിന്നും ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ഷാജി അരിമ്പ്രത്തൊടി, റിയാദ് കമ്മിറ്റി പ്രസിഡന്റ് എപി മുഹമ്മദ്കുട്ടി, കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം പയമ്പ്ര, മദീന കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കൊണ്ടാടന്‍, ജിദ്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎച്ച് അബ്ദുല്‍ ജലീല്‍, ട്രഷറര്‍ എംഎം അബ്ദുല്‍ മജീദ്, മന്‍സൂര്‍ വണ്ടൂര്‍, എപി അബ്ദുല്‍ ഗഫൂര്‍, ജുബൈല്‍ യൂണിറ്റ് പ്രസിഡന്റ് നവാഫ് ഒസി, അബു കുണ്ടായി, ഇബ്രാഹിം വേങ്ങര, അമീര്‍ പുകയൂര്‍, സദഖത്ത് സഞ്ചീരി, മുഹമ്മദ്കുട്ടി തേഞ്ഞിപ്പലം എന്നിവരും മറ്റു യൂണിറ്റ് കമ്മിറ്റികളില്‍ നിന്നും ബഷീര്‍ കൊടുവള്ളി അല്‍ഖസീം, കരിം മൗലവി മദീന, യൂനുസ് മൂന്നിയൂര്‍ അല്‍ഖുറയാത്ത് തുടങ്ങിയവര്‍ ഓണ്‍ ലൈനായും വിവിധ സെഷനുകളിലെ ചര്‍ച്ചയില്‍ പങ്കെടുത്തു. നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുല്‍ വഹാബ് സമാപന സെഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.


Read Previous

#Riyadh Kalabhavan| റിയാദ് കലാഭവൻ അത്താഴ വിഴുന്നും, റഹിം ധന സഹായ ഫണ്ടും കൈമാറി

Read Next

#Know the polling booth| ഞൊടിയിടയില്‍ പോളിങ് ബൂത്ത് അറിയാം; സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular