റിയാദ്: ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ പോഷക സംഘടനയായ ഒഐസിസി യും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും നേതൃത്വത്തിൽ ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.അതിന്‍റെ ഭാഗമായി എല്ലാ ജില്ലാകമ്മിറ്റികളും നിലവില്‍ വരുന്നതിന്‍റെ ഭാഗമായി യു ഡി എഫ് റിയാദ് പാലക്കാട് ജില്ലാകമ്മിറ്റിയുംനിലവില്‍ വന്നു

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ ആയി ഒഐസിസി റിയാദ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷിഹാബ് കരിമ്പാറ, ജനറൽ കൺവീനർ ആയി കെ.എം.സി.സി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് വെള്ളെപ്പാടം എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ വന്നത്. ഷഹീർ കൊട്ടക്കാട്ടിൽ ( ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ), മുസ്തഫ പിണങ്ങോട് ( കെഎംസിസി പാലക്കാട് ജില്ലാ ഓർഗാനൈസിങ് സെക്രട്ടറി ) എന്നിവർ വൈസ് ചെറിയര്മാന്മാരായും, മൊയ്‌ദീൻ എം സി ( ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ), മാമുക്കോയ തറമ്മൽ ( കെ എം സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ) എന്നിവർ കൺവീനർമാരും ആണ്.
ഏപ്രിൽ 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഒഐസിസി റിയാദ് സെന്റ്ട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ വെച്ച് വിപുലമായ യുഡിഎഫ് കൺവെൻഷൻ നടത്താനും തീരുമാനിച്ചു.