കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണ സർവ്വേ നടത്തുമെന്ന് രാഹുൽ ഗാന്ധി #Rahul Gandhi will conduct a wealth redistribution survey if the Congress comes to power


കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള സമ്പത്തി ൻ്റെ വിതരണം കണ്ടെത്താൻ സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തു മെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പറഞ്ഞു.

കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ഹൈദരാബാദിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അധികാരത്തിൽ വന്നാൽ പാർട്ടി വാഗ്ദാനം ചെയ്ത രാജ്യവ്യാപകമായ ജാതി സെൻസസിന് പുറമെയാണ് ഈ സർവേ നടത്തുക.

മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), ന്യൂനപക്ഷങ്ങൾ എന്നിവയിൽ എത്ര പേർ ഉൾപ്പെടുന്നുവെന്ന് നിർണ്ണയിക്കാൻ ഞങ്ങൾ ആദ്യം രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തും. അതിനുശേഷം ഞങ്ങൾ സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തും. സമ്പത്തിൻ്റെ വിതരണം ഉറപ്പാക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിത്.” അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും പാർട്ടി എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് അടിവരയിട്ട് പറഞ്ഞ രാഹുൽ ഗാന്ധി ജനങ്ങൾക്ക് അർഹമായ വിഹിതം കോൺഗ്രസ് നൽകുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 90 ശതമാനവും എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളാണെന്ന് രാഹുൽ ഗാന്ധി തറപ്പിച്ചു പറഞ്ഞു.

“എന്നാൽ, നിങ്ങൾ അവരെ ജോലിയിൽ കാണില്ല. ജനസംഖ്യയുടെ ഈ 90 ശതമാനം പേർക്കും ഒരു വിഹിതവുമില്ല എന്നതാണ് സത്യം,” അദ്ദേഹം പറഞ്ഞു. 90 ഐഎ എസുകാരാണ് രാജ്യത്തിൻ്റെ ഭരണം നിയന്ത്രിക്കുന്നതെന്നും എന്നാൽ അവരിൽ മൂന്ന് ഒബിസികളും ഒരു ആദിവാസിയും മൂന്ന് ദളിതരും മാത്രമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

നീതിയുടെ അഞ്ച് തൂണുകൾ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഒബിസികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതി നുള്ള ജാതി സെൻസസിലും മറ്റ് നടപടികളിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രകടന പത്രിക.


Read Previous

സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണി കണ്ഠന്‍ #Eids are a sign of love and friendship

Read Next

യു ഡി എഫ് റിയാദ് പാലക്കാട് ജില്ലാകമ്മറ്റി നിലവില്‍ വന്നു, ഷിഹാബ് കരിമ്പാറ ചെയര്‍മാന്‍, അഷ്‌റഫ് വെള്ളെപ്പാടം ജനറല്‍ കൺവീനർ, കൺവെൻഷൻ ഏപ്രിൽ 19 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സബർമതിയിൽ #UDF Riyad Palakkad District Committee came into existence

Leave a Reply

Your email address will not be published. Required fields are marked *

Most Popular