
റിയാദ്: വാഹന അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപെട്ടു മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കളാണ് മരണപെട്ടവര്‍. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാര്‍ റിയാ ദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടു പേരും തല്‍ക്ഷണം മരിച്ചു. കാറിലു ണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയി ലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാ ദ് ബിഷ റോഡില്‍ അല്‍റെയ്‌നില്‍ ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. റിയാദിലെ സാമൂ ഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.