എംബാംമിഗ് കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. ഈമാന്‍റെ അഴക് ആ മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്. ഹൃദയഭേതകമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി.


അതിരാവിലെ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആശംസകള്‍ പറയുന്നതിനിടെ എനിക്ക് ഒരു മരണ വാര്‍ത്തയുമായി ഫോണ്‍ കാള്‍ വന്നു. തൃശൂര്‍ സ്വദേശിയായ 22 വയസ്സുളള ജൗഫറിന്‍റെ മരണ വാര്‍ത്തയായിരുന്നു അത്. ഇന്ന് എംബാംമിഗ്കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന,ഈമാന്‍റെ അഴക്(വിശ്വാസിയുടെ സൗന്ദര്യം)മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്. ഹൃദയഭേതമായി കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആശംസകള്‍ പറയുന്നതിനിടെ എനിക്ക് ഒരു മരണ വാര്‍ത്തയുമായി ഫോണ്‍ കാള്‍ വന്നു. തൃശൂര്‍ സ്വദേശിയായ 22 വയസ്സുളള ജൗഫറിന്‍റെ മരണ വാര്‍ത്തയായിരുന്നു അത്. ഇന്ന് എംബാംമിഗ് കഴിഞ്ഞ് ആ പൊന്നു മാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന, ഈമാന്‍റെ അഴക്(വിശ്വാസിയുടെ സൗന്ദര്യം) മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്.അങ്ങനെ കുറച്ച് നേരം മയ്യത്തിന്‍റെ മുഖം കാണു വാന്‍ ഞാന്‍ ആഗ്രഹിച്ചുപോയി.

പിന്നീട് ആരോ വെളള തുണി കൊണ്ട് മുഖം മറക്കുമ്പോഴാണ്,ഞാന്‍ അറിയുന്നത് ആ പൊന്നുമോന്‍ യാത്രയാവുകയാണ്,പടച്ചവന്‍റെ അരികിലേക്ക്, ഇനിയും എത്ര കാലം ഈ ദുനിയാവില്‍ ജീവിക്കേണ്ട വനാണ്. ഇവിടെത്തെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്,ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് അല്ലാ ഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കി ആ ചെറുപ്പക്കാരന്‍.


Read Previous

റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

Read Next

റിയാദിനടുത്ത് അല്‍റെയ്‌നില്‍ വാഹന അപകടം രണ്ട് മലയാളി യുവാക്കള്‍ മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular